പതിവ് ആവര്‍ത്തിച്ചു രോഹിത് ശര്‍മ്മ. ഇത്തവണ ട്രോഫി കൈമാറിയത് യുവ താരത്തിനു

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഫുള്‍ ടൈം ക്യാപ്‌റ്റനായതിനു ശേഷം രോഹിത് ശര്‍മ്മയുടെ ആദ്യ പരമ്പരകൂടിയായിരുന്നു ഇത്. ഹിറ്റ്മാന്‍ യുഗത്തിലെ ആദ്യ പരമ്പര തന്നെ വിജയത്തിലൂടെ തുടങ്ങാന്‍ ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരത്തില്‍ 96 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.

പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം ഇന്ത്യന്‍ പേസര്‍ പ്രസീദ്ദ് കൃഷ്ണക്കാണ് ലഭിച്ചത്. മൂന്നു മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റാണ് താരം നേടിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയത് ഇന്ത്യന്‍ മധ്യനിര താരം സൂര്യകുമാര്‍ യാദവാണ് – 104 റണ്‍സ്.

വിജയികള്‍ക്കുള്ള ട്രോഫി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഏറ്റു വാങ്ങി. പതിവുപോലെ രോഹിത് ശര്‍മ്മ മറ്റൊരു താരത്തിനാണ് കൈമാറിയത്. വിജയാഘോഷത്തില്‍ ഇത്തവണ ട്രോഫി പിടിക്കാന്‍ അവസരം ലഭിച്ചത് രവി ബിഷ്ണോയിക്കാണ്. ഇതാദ്യമായാണ് ഈ താരത്തിനു ഇന്ത്യന്‍ സ്ക്വാഡില്‍ അവസരം ലഭിച്ചത്. എന്നാല്‍ ഒരു മത്സരത്തിലും ഇടം ലഭിച്ചില്ലാ.

സൗരവ് ഗാംഗുലിയും, ധോണിയും കോഹ്ലിയും തുടങ്ങിവച്ച ട്രോഫി കൈമാറുന്നതും രോഹിത് ശര്‍മ്മ തുടരുകയാണ്.