ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20 മത്സരവും ജയിച്ച് മറ്റൊരു ടി :20 ക്രിക്കറ്റ് പരമ്പരയിൽ റെക്കോർഡ് നേടാമെന്ന് തന്നെയാണ് രോഹിത് ശർമ്മയും ടീമും പ്രതീക്ഷിക്കുന്നത്. നേരത്തെ ടി :20 പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളും ഇന്ത്യൻ ടീം ജയിച്ചിരുന്നു. എന്നാൽ ഇന്നത്തെ മൂന്നാം ടി :20യിൽ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികളും തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് വിക്കെറ്റ് കീപ്പർ സഞ്ജുവിന്റെ മികച്ച ബാറ്റിങ് പ്രകടനത്തിനായി തന്നെയാണ്. ഇന്നലെ രണ്ടാം ടി :20യിൽ ശ്രദ്ധേയ പ്രകടനവുമായി കയ്യടികൾ നേടിയ സഞ്ജുവിന് പക്ഷേ ഇന്നത്തെ കളിയിൽ നിരാശ മാത്രമാണ് സമ്മാനിക്കാൻ കഴിഞ്ഞത്.
ഇഷാൻ കിഷന്റെ അഭാവത്തിൽ രോഹിത് ശർമ്മക്കും ഒപ്പം ഓപ്പണിങ് റോളിൽ എത്തിയ സഞ്ജു സാംസൺ വെറും 18 റൺസിൽ പുറത്തായപ്പോൾ സഞ്ജു കീപ്പിങ് സമയം കാഴ്ചവെച്ച ഒരു പിഴവ് ക്രിക്കറ്റ് പ്രേമികൾ അടക്കം പുത്തൻ ഒരു ചർച്ചയായി മാറി കഴിഞ്ഞു. ശ്രീലങ്കൻ ടീം ബാറ്റിങ് നടക്കവേ പതിനാറാം ഓവറിൽ സഞ്ജുവിന്റെ കൈകളിൽ നിന്നും തന്നെ വഴുതി പോയ ഒരു ബോൾ ബൗണ്ടറിയായി മാറിയത് എല്ലാവരിലും ഞെട്ടലായി മാറി.
ഹർഷൽ പട്ടേൽ എറിഞ്ഞ ബൗൺസർ പ്രതീക്ഷിച്ചത് പോലെ കൈകളിൽ ഒതുക്കാൻ വിക്കെറ്റ് കീപ്പർ സഞ്ജുവിന് കഴിഞ്ഞില്ല. സഞ്ജുവിന്റെ കൈകളിൽ നിന്നും തട്ടി തെറിച്ചുപോയ ബോൾ ഫോർ ആയി മാറിയതോടെ നായകനായ രോഹിത് ശർമ്മ ദേഷ്യപെടുന്നതും നമുക്ക് കാണാൻ സാധിച്ചു. രോഹിത് ശർമ്മ എന്താണ് ഇതെന്ന് സഞ്ജുവിനോട് ചോദ്യം ഉന്നയിക്കുന്നത് കാണാൻ കഴിഞ്ഞു. മത്സരത്തില്‍ 24 റണ്‍സാണ് ഇന്ത്യ എക്സ്ട്രാസ് വഴങ്ങിയത്.