ലങ്കാ വധം. ശ്രേയസ്സ് അയ്യരുടെ അര്‍ദ്ധസെഞ്ചുറി പ്രകടനത്തില്‍ ശ്രീലങ്കയെ വെള്ള പൂശി

Jadeja and sreyas scaled

ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച് ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യറുടെ പ്രകടനമാണ് വിജയമൊരുക്കിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു മോശം തുടക്കമാണ് ലഭിച്ചത്. 5 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ തുടക്കത്തിലേ പുറത്തായി. സഞ്ചു സാംസണും (12 പന്തില്‍ 18) ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിചേര്‍ത്തു. ദീപക്ക് ഹൂഡയാണ് നാലമത് ബാറ്റ് ചെയ്യാന്‍ എത്തിയത്. ബൗണ്ടറികള്‍ നേടി ഹൂഡ നന്നായി തുടങ്ങിയെങ്കിലും ലഹിരു കുമാരയുടെ പന്തില്‍ ബൗള്‍ഡായി. അധികം വൈകാതെ വെങ്കടേഷ് അയ്യരും (5) പുറത്തായതോടെ ഇന്ത്യ 103 ന് 4 എന്ന നിലയിലായി.

33adb6df f34e 4a5a b164 ed10e5d78277

കഴിഞ്ഞ മത്സരത്തിന്‍റെ ഫോം നിലനിര്‍ത്തിയ ഇരുവരും വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. ഇരുവരും ചേര്‍ന്ന് 27 പന്തില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. 45 പന്തില്‍ 9 ഫോറും ഒരു സിക്സും അടക്കം 73 റണ്‍സാണ് നേടിയത്. 15 പന്തില്‍ 3 ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സാണ് ജഡേജയുടെ സംഭാവന

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഒന്‍പതാം ഓവറില്‍ ശ്രീലങ്കക് നാലാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 29 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. 

നിസങ്ക (1) ഗുണതിലക(0) അസലങ്ക (4) ജനിത് ലിയനകെ (9) എന്നിവരാണ് ആദ്യം പുറത്തായത്. ദിനേശ് ചണ്ഡിമല്ലിനോടൊപ്പം ക്യാപ്റ്റന്‍ ഷനകയാണ് ശ്രീലങ്കയെ കരകയറ്റിയത്. 22 റണ്‍ നേടിയ ദിനേശ് ചണ്ഡിമല്‍ പുറത്തായെങ്കിലും കരുണരത്ന (12) ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി. ഇരുവരും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പത് ഫോറും രണ്ട് സിക്‌സും അടക്കം 74 റണ്‍സാണ്  ശ്രീലങ്കന്‍ ക്യാപ്റ്റന്‍ നേടിയത്.  ഇന്ത്യക്കായി ആവേശ് ഖാന്‍ 2 വിക്കറ്റ് നേടിയപ്പോള്‍ സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Scroll to Top