മത്സരത്തില്‍ അടിച്ചത് 3 സിക്സുകള്‍. തകര്‍പ്പന്‍ നേട്ടവുമായി രോഹിത് ശര്‍മ്മ. ലിസ്റ്റിലെ ആദ്യ ഇന്ത്യന്‍ താരം.

പഞ്ചാബിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഒരു റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. മത്സരത്തില്‍ 27 പന്തില്‍ 44 റണ്‍സ് സ്കോര്‍ ചെയ്ത താരം 3 സിക്സ് പറത്തിയിരുന്നു. മത്സരത്തില്‍ മൂന്നാം സിക്സ് നേടിയതോടെ ഐപിഎല്ലില്‍ 250 സിക്സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി.

രാഹുല്‍ ചഹറിനെ സിക്സ് പറത്തിയാണ് രോഹിത് ശര്‍മ്മ ഈ നാഴികകല്ലില്‍ എത്തിയത്. തന്‍റെ 233ാം മത്സരമായിരുന്നു ഇത്.

രോഹിത് ശര്‍മ്മക്ക് മുന്‍പ് രണ്ട് താരങ്ങളാണ് 250 സിക്സ് അടിച്ചട്ടുള്ളത്. 142 മത്സരങ്ങളില്‍ നിന്നും 357 സിക്സ് നേടിയ ക്രിസ് ഗെയ്ലും 184 മത്സരത്തില്‍ നിന്നും 251 സിക്സുള്ള ഏബി ഡീവില്ലേഴ്സുമാണ് ലിസ്റ്റില്‍ മുന്നില്‍. 235 സിക്സുള്ള ധോണിയും 229 സിക്സുള്ള കോഹ്ലിയുമാണ് രോഹിത് ശര്‍മ്മക്ക് പിന്നില്‍.

POSITIONPLAYERTEAM (S)MATCHESRUNSSIXES
1.Chris GayleKKR, RCB, PBKS1424965357
2.AB de VilliersDelhi Capitals, RCB1845162251
3.Rohit SharmaDeccan Chargers, MI2336058250
4.MS DhoniCSK, RPS2405037235
5.Virat KohliRCB2296903229

ഏകദിനത്തിലും (275) രാജ്യാന്തര ടി20യിലും (182) ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത് ശര്‍മ്മയുടെ പേരിലാണ്.

Previous articleഅവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ്. 2 റണ്‍സ് വഴങ്ങി, 2 സ്റ്റംപ് ഒടിച്ചു. പര്‍പ്പിള്‍ ക്യാപ് അണിഞ്ഞ് അര്‍ഷദീപ്.
Next articleചിന്നസ്വാമിയിൽ ബാംഗ്ലൂര്‍ – രാജസ്ഥാന്‍ പോരാട്ടം. വിജയത്തോടെ തിരിച്ചെത്താന്‍ സഞ്ചു പട.