ചിന്നസ്വാമിയിൽ ബാംഗ്ലൂര്‍ – രാജസ്ഥാന്‍ പോരാട്ടം. വിജയത്തോടെ തിരിച്ചെത്താന്‍ സഞ്ചു പട.

rr vs lsg 2023

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ 32ആം മത്സരത്തിൽ ഇന്ന് സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് ഡുപ്ലസ്സിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടുന്നു. ബാറ്റിംഗ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇതുവരെ 6 മത്സരങ്ങൾ കളിച്ച റോയൽ ചലഞ്ചേഴ്സ് 3 മത്സരങ്ങളിലാണ് വിജയം കണ്ടിരിക്കുന്നത്. മൊഹാലിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ അവർ പഞ്ചാബ് കിങ്സിനെ വളരെ ആധികാരികമായി പരാജയപ്പെടുത്തിയിരുന്നു. മറുവശത്ത് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ മത്സരത്തിൽ പരാജയമേറ്റു വാങ്ങുകയാണ് ഉണ്ടായത്. ഇതുവരെ 6 മത്സരങ്ങൾക്ക് രാജസ്ഥാൻ 4 മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. എട്ടു പോയിന്റുകളാണ് രാജസ്ഥാനുള്ളത്.

ഇക്കാരണങ്ങൾ കൊണ്ട് തന്നെയും ഇരു ടീമുകൾക്കും വളരെ നിർണായകമായ മത്സരമാണ് ബാംഗ്ലൂരിൽ നടക്കുന്നത്. കഴിഞ്ഞ തവണയൊക്കെയും ബാംഗ്ലൂരിൽ മത്സരങ്ങൾ നടന്നപ്പോൾ ഒരു ബാറ്റിംഗ് പറുദീസ തന്നെയാണ് കാണാൻ സാധിച്ചത്. പല മത്സരങ്ങളിലും ബോളർമാർ കണക്കിന് തല്ലു മേടിക്കുകയുണ്ടായി. അതുപോലെ ഒരു ഹൈ സ്കോറിഗ് മത്സരം തന്നെയാവും രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ നടക്കുന്നത്. രാജസ്ഥാൻ റോയൽസ് ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച റിയാൻ പരാഗിനെ രാജസ്ഥാൻ ഒഴിവാക്കാൻ സാധ്യതയുണ്ട്.

Read Also -  ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.
rr vs lsg

അങ്ങനെയെങ്കിൽ ജോസ് ബട്ലറും ജയസ്വാളും രാജസ്ഥാനായി ഓപ്പണിങ്ങിടങ്ങും. സഞ്ജു സാംസൺ മൂന്നാമതും ദേവദത് പടിക്കൽ നാലാമനായും ഇറങ്ങും. ധ്രുവ് ജൂറൽ ഹെറ്റ്മെയ്ർ എന്നിവരാവും മധ്യനിരയിൽ രാജസ്ഥാന്റെ ശക്തിയാവുക. ഇവർക്കൊപ്പം ജയ്സൺ ഹോൾഡറും രവിചന്ദ്രൻ അശ്വിനും ചേരുമ്പോൾ രാജസ്ഥാൻ ബാറ്റിംഗിന്റെ ഡെപ്ത് വർദ്ധിക്കുന്നു. ബോളിങ്ങിൽ വലിയ പ്രതീക്ഷയായുള്ളത് ട്രെന്റ് ബോൾട്ട് തന്നെയാണ്. ബോൾട്ടിന് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ആദ്യ ഓവറുകളിൽ വിക്കറ്റ് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ബാറ്റിംഗ് പിച്ചിൽ ഇത്തരത്തിൽ വിക്കറ്റ് കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ അത് രാജസ്ഥാൻ റോയൽസിന് വലിയ ഗുണം ചെയ്യും.

മത്സരത്തിൽ ബാംഗ്ലൂർ ഓപ്പണർമാരുടെ ഫോമാണ് രാജസ്ഥാന് തലവേദന ഉണ്ടാക്കുന്നത്. ഓപ്പണർമാരായ ഡുപ്ലസിയും വിരാട് കോഹ്ലിയും മികച്ച ഫോമിലാണ് കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെയും കളിച്ചിരിക്കുന്നത്. അതിനാൽതന്നെ ആദ്യ ഓവറുകളിൽ തന്നെ ഇവരെ പുറത്താക്കുക എന്നതാവും രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം രവിചന്ദ്രൻ അശ്വിനും ചാഹലുമടങ്ങുന്ന സ്പിൻ വിഭാഗവും രാജസ്ഥാന് പ്രതീക്ഷകൾ നൽകുന്നു. വൈകിട്ട് 3.30നാണ് മത്സരം നടക്കുന്നത്. വിജയവഴിയിലേക്ക് തിരിച്ചു വരാൻ സഞ്ജു പടയ്ക്ക് സാധിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുന്നു.

Scroll to Top