ശ്രീലങ്കക്കെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ഇതിഹാസ താരങ്ങളുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റികുറിച്ച് രോഹിത് ശർമ.

images 2023 01 10T180230.040

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് നിര കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് ആണ് നേടിയത്. മികച്ച പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ശ്രീലങ്കക്കെതിരെ പുറത്തെടുത്തത്.

67 പന്തുകളിൽ നിന്നും 9 ഫോറുകളും 3 സിക്സറുകളും അടക്കം 83 റൺസ് നേടിയാണ് ഇന്ത്യൻ നായകൻ പുറത്തായത്. ശ്രീലങ്കക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ മികച്ച ഒരു റെക്കോർഡും തന്റെ പേരിൽ ആക്കുവാൻ ഹിറ്റ്മാന് സാധിച്ചു. ഇന്നത്തെ മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ഓപ്പണർ ആയി 7500 റൺസ് പൂർത്തിയാക്കുന്ന താരമായി രോഹിത് ശർമ മാറി. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് നേടുന്ന ഓപ്പണർ ആയി രോഹിത് ശർമ മാറി.

images 2023 01 10T180250.196

വെറും 149 ഇന്നിംഗ്സുകളിൽ നിന്നുമാണ് രോഹിത് ശർമ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഈ റെക്കോർഡിൽ പല വമ്പൻ ഇതിഹാസ താരങ്ങളെയുമാണ് ഹിറ്റ്മാൻ മറികടന്നത്. സൗത്ത് ആഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല (158 ഇന്നിങ്സ്), ഇന്ത്യൻ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ ( 170 ഇന്നിംഗ്സ്) സൗരവ് ഗാംഗുലി (182 ഇന്നിംഗ്സ്) എന്നിവരുടെ റെക്കോർഡ് ആണ് രോഹിത് ശർമ മറികടന്നത്.

See also  സമ്പൂർണ ഗുജറാത്ത് വധം. 9 ഓവറുകളിൽ വിജയം നേടി ഡൽഹി. ഹീറോകളായി മുകേഷും ഇഷാന്തും.
866648 rohitsharmatwitter

രോഹിത് ശർമക്ക് ഇന്ത്യയുടെ ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത് മഹേന്ദ്ര സിംഗ് ധോണി നായകൻ ആയിരിക്കുമ്പോഴാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായി രോഹിത് ശർമ മാറുകയായിരുന്നു. ഓപ്പണർ ആയി കളിച്ചതിനു ശേഷം 149 ഇന്നിംഗ്സുകളിൽ നിന്നും 34 അർദ്ധ സെഞ്ച്വറിയും 27 സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

Scroll to Top