ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിയാതെ നാണക്കേടിന്റെ വക്കിലാണ് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്ങ്സിനു എതിരായ ഇന്നലത്തെ മത്സരത്തിലും തോൽവി വഴങ്ങിയ മുംബൈ ടീമിന് പ്ലേഓഫ് സ്റ്റേജിലേക്ക് യോഗ്യത നേടാണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം മത്സരത്തിൽ തോറ്റെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് അഭിമാനകാരമായ ഒരു നേട്ടം കഴിഞ്ഞ ദിവസം സ്വന്തമാക്കാൻ സാധിച്ചു. റൺ ചേസിൽ മികച്ച ഷോട്ടുകൾ അടക്കം കളിച്ചാണ് രോഹിത് ശർമ്മ മുന്നേറിയത് എങ്കിലും താരം വെറും 28 റൺസ് നേടി പുറത്തായി.രോഹിത് ശർമ്മയുടെ വിക്കറ്റിന് പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് നിര തകർന്നതും. വെറും 17 ബോളിൽ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 28 റൺസ് നേടിയ രോഹിത് ശർമ്മ റബാഡയുടെ ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ചാണ് വിക്കെറ്റ് നഷ്ടമാക്കിയത്.
ഇന്നലെ പഞ്ചാബ് എതിരായ മത്സരത്തിൽ തന്നെ ടി: 20 ക്രിക്കറ്റിൽ 10,000 റണ്‍സും ഒപ്പം ഐപിഎല്ലില്‍ 500 ബൗണ്ടറികളും നേടുന്ന താരമായി രോഹിത് ശർമ്മ മാറി കഴിഞ്ഞു. ടി :20 ക്രിക്കറ്റിൽ 10000 റൺസ് ക്ലബ്ബിലേക്ക് ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. ഇന്ത്യൻ താരമായ വിരാട് കോഹ്ലിയാണ് ഈ അപൂർവ്വ നേട്ടത്തിലേക്ക് ആദ്യം എത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ.കൂടാതെ ടി:20 ക്രിക്കറ്റിൽ 10000 റൺസ് ക്ലബ്ബിലേക്ക് സ്ഥാനം നേടുന്ന ഏഴാമത്തെ താരവുമാണ് രോഹിത് ശർമ്മ.
വെസ്റ്റ് ഇൻഡീസ് താരമായ ക്രിസ് ഗെയ്ൽ, പാകിസ്ഥാൻ താരമായ ഷോയിബ് മാലിക്ക്, ആരോൺ ഫിഞ്ച്, പൊള്ളാർഡ്, ഡേവിഡ് വാർണർ എന്നിവരാണ് 10000 റൺസ് ക്ലബ്ബിലെ മറ്റുള്ള താരങ്ങൾ.14562 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ടി :20യിലെ റെക്കോർഡ് റൺസ് സ്കോറർ.ഇന്നലത്തെ മത്സരത്തിൽ ഒന്നാം ഓവറിൽ ഫോർ അടിച്ച രോഹിത് ശർമ്മ ഐപിൽ ക്രിക്കറ്റിൽ 500 ബൗണ്ടറികൾ നേടുന്ന അഞ്ചാമത്തെ താരമായി മാറി.ഈ അപൂർവ്വ നേട്ടത്തിലേക്ക് എത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ.