ഞങ്ങളുടെ പ്ലാനുകള്‍ ഒന്നും നടക്കുന്നില്ലാ. ദയനീയ അവസ്ഥ വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

Rohit 2022 mumbai indians scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ പോയിന്‍റ് ഒന്നും നേടാനാകാതെ മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിംഗ്സിനെതിരെ തോല്‍വി നേരിട്ടതോടെ തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനു നിശ്ചിത 20 ഓവറില്‍ 186 റണ്‍സില്‍ എത്താനാണ് സാധിച്ചത്. പഞ്ചാബിനായി ഒഡിയന്‍ സ്മിത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തിലെ നെഗറ്റീവകള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നും തങ്ങള്‍ നല്ല രീതിയിലാണ് കളിച്ചതെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മത്സരശേഷം അഭിപ്രായപ്പെട്ടു. ” ഈ മത്സരത്തില്‍ നിന്നും നെഗറ്റീവുകള്‍ കണ്ടുപിടിക്കുക പ്രയാസകരമാണ്. ഞങ്ങള്‍ നന്നായി കളിച്ചു എന്നാണ് കരുതുന്നത്. അവസാനം വരെ ഞങ്ങള്‍ എത്തി. പക്ഷേ ചില റണ്ണൗട്ടുകള്‍ ഞങ്ങളെ സഹായിച്ചില്ലാ ”

2b357231 36dc 4c32 a9f9 c6829f74be61

ഒരു ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മത്സരം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ശക്തമായി തിരിച്ചെത്തിയ പഞ്ചാബ് ബോളര്‍മാരെ അഭിനന്ദിക്കാനും രോഹിത് ശര്‍മ്മ മറന്നില്ലാ. മത്സരത്തില്‍ ബാറ്റിംഗ് ഓഡര്‍ വിത്യാസം വരുത്തിയതിനെ പറ്റിയും രോഹിത് ശര്‍മ്മ മനസ്സ് തുറന്നു. ” മത്സരങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ ബാറ്റിംഗ് ശക്തിപ്പെടുത്താന്‍ വിത്യസ്ത കാര്യങ്ങള്‍ പരീക്ഷിക്കണം. വിത്യസ്ത ഐഡിയ കൊണ്ടുവരണം ” ഇതിനാലാണ് മുംബൈ ബാറ്റിംഗ് ഓഡറില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് രോഹിത് ശര്‍മ്മ വെളിപ്പെടുത്തി. പ്ലാനുകള്‍ ഒന്നും നടക്കുന്നില്ലാ എന്നും രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.
398956d7 19d0 4d9f 83b6 956abcb299a6

” ഞങ്ങള്‍ കളിക്കുന്നത് നല്ല ക്രിക്കറ്റ് അല്ല, ചില സാഹചര്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. അവർക്ക് ഒരു മികച്ച തുടക്കമാണ് ലഭിച്ചത്. ഞങ്ങളുടെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി, പക്ഷേ പിച്ച് ബാറ്റ് ചെയ്യാൻ നല്ലതായിരുന്നു, 198 പിന്തുടരാനാകുമെന്ന് ഞാൻ കരുതി. ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമുക്ക് മടങ്ങി നന്നായി തയ്യാറെടുക്കുകയും വേണം ” രോഹിത് ശര്‍മ്മ പറഞ്ഞു നിര്‍ത്തി. ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Scroll to Top