ഐപിഎല്ലിനു ശേഷം ആദ്യമായി ഇന്ത്യന്‍ ജേഴ്സിയില്‍ എത്തിയ നായകന്‍ രോഹിത് ശര്‍മ്മമക്ക് മികച്ച തുടക്കം ലഭിച്ചട്ടും മുതലാക്കാനായില്ലാ. 14 പന്തില്‍ 5 ഫോറുമായി 24 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. മൂന്നാം ഓവറില്‍ മൊയിന്‍ അലിയുടെ പന്തില്‍ ജോസ് ബട്ട്ലര്‍ ക്യാച്ച് പിടിച്ചാണ് പുറത്തായത്.
മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 1000 രാജ്യാന്തര ടി20 റണ്‍സ് രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. തന്‍റെ 29ാം മത്സരത്തിലാണ് രോഹിത് ശര്‍മ്മയുടെ ഈ നേട്ടം. വീരാട് കോഹ്ലി (1570) മഹേന്ദ്ര സിങ്ങ് ധോണി (1112) എന്നിവര്‍ നേരത്തെ ക്യാപ്റ്റനായി 1000 റണ്‍സ് പൂര്‍ത്തികരിച്ചട്ടുണ്ട്.
65 മത്സരങ്ങളില്‍ നിന്നും 1971 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ താരം. കെയിന്‍ വില്യംസണ്‍ (1599) വീരാട് കോഹ്ലി എന്നിവരാണ് തൊട്ടു പുറകില്‍
England (Playing XI): Jason Roy, Jos Buttler(w/c), Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matthew Parkinson
India (Playing XI): Rohit Sharma(c), Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal