സഞ്ചു സാംസണിനു ഇംഗ്ലണ്ട് പരമ്പരയില്‍ അവസരമില്ലാ. ഇനി വിന്‍ഡീസ് പരമ്പരയില്‍ കാണാം

FB IMG 1657211418356

ഇംഗ്ലണ്ടിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അയര്‍ലണ്ടിനെതിരെ കളിച്ച അതേ സ്ക്വാഡാണ് ആദ്യ മത്സരത്തിനായി തിരഞ്ഞെടുത്തത്. കോവിഡ് വിമുക്തി നേടിയ രോഹിത് ശര്‍മ്മ തിരിച്ചെത്തി എന്നതാണ് ഏക വിത്യാസം.

രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ സഞ്ചു സാംസണിന്‍റെ അവസരം നഷ്ടമായി. അയര്‍ലണ്ട് പരമ്പരയില്‍ തിളങ്ങിയ താരത്തിനു സ്ഥാനം നഷ്ടമായത് ദൗര്‍ഭാഗ്യമായി. ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കും ഏകദിന പരമ്പരയിലും സഞ്ചു സാംസണിനെ തിരഞ്ഞെടുത്തട്ടില്ലാ. അതിനാല്‍ ഇനിയുള്ള ഇംഗ്ലണ്ട് പരമ്പരയില്‍ താരത്തിനെ കാണാന്‍ കഴിയില്ലാ.

അതേ സമയം വിന്‍ഡീസിനെതിരെയുള്ള 3 ഏകദിന പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയട്ടുണ്ട്. ജൂലൈ 22, 24, 27 തീയ്യതികളിലാണ് മത്സരം ഒരുക്കിയട്ടുള്ളത്. ഇതുവരെ 1 ഏകദിനത്തില്‍ മാത്രമാണ് സഞ്ചു സാംസണ്‍ കളിച്ചട്ടുള്ളത്. ശ്രീലങ്കക്കെതിരെ അന്ന് 46 റണ്‍സാണ് താരം നേടിയത്.

England (Playing XI): Jason Roy, Jos Buttler(w/c), Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matthew Parkinson

See also  25 കോടിയുടെ "ചെണ്ട". 4 ഓവറിൽ സ്റ്റാർക്ക് വിട്ടുകൊടുത്തത് 47 റൺസ്. ബാംഗ്ലൂരിനെതിരെയും നിറം മങ്ങി.

India (Playing XI): Rohit Sharma(c), Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal

Scroll to Top