ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ വിജയവഴിയിലേക്ക് എത്താൻ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. കൊൽക്കത്തക്ക് എതിരായ മത്സരത്തിൽ മുംബൈ ടീം പ്രതീക്ഷിക്കുന്നത് സീസണിലെ ആദ്യത്തെ ജയം കൂടിയാണ്. അതേസമയം ഈ സീസണിൽ തുടർ തോൽവികൾക്കൊപ്പം മുംബൈ ഇന്ത്യൻസ് ടീമിനെയും ആരാധകരെയും വളരെ അധികം വിഷമിപ്പിക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനമാണ്. കൊൽക്കത്തക്ക് എതിരായ ഇന്നത്തെ മത്സരത്തിലും രോഹിത് ശർമ്മ സമ്മാനിച്ചത് നിരാശ മാത്രം. വെറും മൂന്ന് റൺസിലാണ് രോഹിത് പുറത്തായത്.
തുടക്കം മുതലേ സമ്മർദ്ദത്തിലായി കളിച്ച രോഹിത് ശർമ്മ 12 ബോളിൽ നിന്നും വെറും 3 റൺസാണ് നേടിയത്. ഉമേഷ് യാദവിന്റെ ബോളിൽ പുൾ ഷോട്ട് കളിക്കാനായി നോക്കി പുറത്തായ രോഹിത് ശർമ്മ ഐപിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂർവ്വമായ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി.ഒരുവേള ഒരു ക്രിക്കറ്റ് താരവും ആഗ്രഹിക്കാത്ത റെക്കോർഡാണ് രോഹിത് ശർമ്മയുടെ പേരിലായത്.
ഐപിഎല്ലിൽ 61ാം തവണയാണ് രോഹിത് ശര്‍മ്മ ഒരു ഒറ്റയക്ക സ്കോറിൽ തന്നെ വിക്കെറ്റ് നഷ്ടമാക്കുന്നത്. ഇതോടെ ഐപിൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ സിംഗിൾ ഡിജിറ്റ് സ്കോറിൽ പുറത്തായ ബാറ്റ്‌സ്മാനായി രോഹിത് മാറി. ദിനേശ് കാർത്തിക്ക് (60), റോബിൻ ഉത്തപ്പ (53), സുരേഷ് റൈന (52)എന്നിവരാണ് ഈ ഒരു ലിസ്റ്റിൽ രോഹിത്തിനും പിന്നിൽ. കൂടാതെ ഐപിൽ ക്രിക്കറ്റിൽ മൂന്നാമത്തെ തവണയാണ് ഉമേഷ് യാദവിന്റെ ബോളിൽ രോഹിത് ശർമ്മ പുറത്താകുന്നത്.
Rohit Sharma’s average in IPL since 2017
- 2017 – 23.79 (10 inns)
- 2018 – 23.83 (14 inns)
- 2019 – 28.93 (14 inns)
- 2020 – 27.67 (15 inns)
- 2021 – 29.31 (15 inns)
- 2022 – 18.00 (3 inns)