ഒരോവറില്‍ 35 റണ്‍സ്. അതിവേഗ റെക്കോഡ് പ്രകടനവുമായി പാറ്റ് കമ്മിന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്കു വേണ്ടി പാറ്റ് കമ്മിന്‍സിന്‍റെ വെടിക്കെട്ട് പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. 15 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. 4 ഫോറും 6 സിക്സും നേടി.

ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയാണ് പാറ്റ് കമ്മിന്‍സ് നേടിയത്. 14 പന്തിലാണ് കമ്മിന്‍സ് ഫിഫ്റ്റി തികച്ചത്. 14 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ കെല്‍ രാഹുലിന്‍റെ റെക്കോഡിനൊപ്പമെത്തി ഈ ഓസ്ട്രേലിയന്‍ താരം.

985da5f3 8ae1 44f5 a461 649e0c8ab42f

101 ന് 5 എന്ന നിലയില്‍ തകരുമ്പോഴാണ് പാറ്റ് കമ്മിന്‍സ് ക്രീസില്‍ എത്തിയത്. ടൈമല്‍ മില്‍സിനെ സിക്സും ബൗണ്ടറിയും അടിച്ച് തുടങ്ങിയ കമ്മിന്‍സ് ബുംറയേയും വെറുതെ വിട്ടില്ലാ. ബുംറക്കെതിരെയും ഓരോ വീതം ബൗണ്ടറിയും സിക്സും നേടി. വിജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കെയാണ് ഡാനിയല്‍ സാംസ് 16ാം ഓവര്‍ ബോളെറിയാന്‍ എത്തിയത്.

സിക്സിലൂടെ വരവേറ്റ താരം പിന്നീട് നേടിയത് 4,6,6,2,4,6 എന്നിങ്ങനെയായിരുന്നു. 2 റണ്‍സ് നേടിയ പന്ത് നോബോളായിരുന്നു. ആ ബോളില്‍ കമ്മിന്‍സിന്‍റെ ക്യാച്ച് സൂര്യകുമാര്‍ യാദവ് നേടിയെങ്കിലും നോബോള്‍ ആയതിനാല്‍ വിക്കറ്റ് ലഭിച്ചില്ലാ. മുംബൈയുടെ കയ്യിലുണ്ടായിരുന്ന കളി പാറ്റ് കമ്മിന്‍സിന്‍റെ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ വരുതിയിലാക്കുകയായിരുന്നു. കമ്മിന്‍സ് നേരിട്ട 15 പന്തില്‍ 10 ഉം ബൗണ്ടറിയും സിക്സുമായിരുന്നു.

Fastest Fifty in IPL (in terms of deliveries)

  • 14 balls : Pat Cummins vs MI*
  • 14 balls : KL Rahul vs DC
  • 15 balls : Yusuf Pathan vs SRH
  • 15 balls : Sunil Narine vs RCB

Most expensive overs in IPL

  • 37 P Parameshwaran vs RCB Bengaluru 2011
  • 37 Harshal Patel vs CSK Mumbai WS 2021
  • 35 Daniel Sams vs KKR Pune 2022 *
  • 33 Ravi Bopara vs KKR Kolkata 2010
  • 33 Parwinder Awana vs CSK Mumbai WS 2014