രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് അധികം വൈകാതെ ഇന്ത്യയുടെ കിരീട വരള്‍ച്ചക്ക് അവസാനം കുറിക്കുമെന്ന് പ്രവചിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2021 ഐസിസി ടി20 ലോകകപ്പില്‍ കിരീടമില്ലാതെ മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. കുറച്ച് കാലത്തിനു ശേഷം ഇന്ത്യ ഇത്തവണ നോക്കൗട്ടില്‍ കയറിയില്ലാ എന്ന പ്രത്യേകതയുമുണ്ട്.
ഈ ലോകകപ്പിനു ശേഷം നിര്‍ണായക മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ സംഭവിക്കുക. ക്യാപ്റ്റനായി അവസാന ടി20 യും ശാസ്ത്രിയുടെ അവസാന ലോകകപ്പുമാണ് ഇത്. ടൂര്‍ണമെന്‍റിനു ശേഷം ഇന്ത്യയുടെ കോച്ചിങ്ങ് സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെയാണ് തിരഞ്ഞെടുത്തട്ടുള്ളത്. പുതിയ ക്യാപ്റ്റന്‍ ആര് എന്ന് തീരുമാനിച്ചട്ടില്ലെങ്കിലും രോഹിത് ശര്‍മ്മയാകാനാണ് സാധ്യതകള്‍.
ഇന്ത്യ പുറത്തായതിനു ശേഷം അടുത്ത വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ പ്രവചിക്കുകയാണ് ഗംഭീര്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ മാതൃകകള്‍ സ്വീകരിച്ച് രാഹുല്‍ ദ്രാവിഡും രോഹിതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ ഫോര്‍മാറ്റില്‍ മുന്നോട്ട് നയിക്കാനും അധികം വൈകാതെ ഒരു ഐസിസി ടൂര്‍ണമെന്‍റ് വിജയമാണ് ഗംഭീര്‍ പ്രതീക്ഷിക്കുന്നത്. ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.
ഇനി അടുത്ത ലോകകപ്പ് 2022 ല്‍ ഓസ്ട്രേലിയയില്‍ വച്ചാണ് നടക്കുന്നത്. ടൂര്‍ണമെന്‍റിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടിയിരുന്നു.