കിരീടങ്ങൾ നേടാത്ത കോഹ്ലി. നീര്‍ഭാഗ്യവാനായ ക്യാപ്റ്റന്‍.

PicsArt 11 08 07.04.38 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം ഈ ടി :20 ലോകകപ്പ് സമ്മാനിച്ചത് ദുഃഖ ഓർമ്മകൾ മാത്രം. ടി :20 ലോകകപ്പിന്റെ സെമി ഫൈനൽ പോലും കാണാതെ ഇന്ത്യൻ ടീം പുറത്താകുമ്പോൾ അത് ക്രിക്കറ്റ്‌ ലോകത്തിനും ഒരു വമ്പൻ ഷോക്കാണ്. ഇത്തവണത്തെ ടി :20 ലോകകപ്പ് കിരീടം നേടുമെന്ന് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെട്ട കോഹ്ലിയും സംഘവും പക്ഷെ ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റണ്ട് മത്സരങ്ങളിൽ തന്നെ തോൽവിയുടെ രുചിയറിഞ്ഞു. കൂടാതെ പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ ചരിത്ര തോൽവിയുടെ ആഘാതത്തിൽ രക്ഷപെടുവാനും ടീം ഇന്ത്യക്ക് സാധിച്ചില്ല.നമീബിയക്ക്‌ എതിരെ ഇന്നത്തെ മത്സരത്തിൽ ആശ്വാസ ജയം തേടി കോഹ്ലിയും ടീമും ഇറങ്ങുമ്പോൾ അത് കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുന്ന അൻപതാം ടി :20 മത്സരമാണ് ഒപ്പം ക്യാപ്റ്റനായി അവസാനത്തെ ടി :20 മത്സരവും. തന്റെ ടി :20 ക്യാപ്റ്റൻസി സ്ഥാനം ഈ വേൾഡ് കപ്പിന് ശേഷം ഒഴിയുകയാണെന്ന് കൂടി പ്രഖ്യാപിച്ച കോഹ്ലിക്ക് ഈ ലോകകപ്പ് തിരിച്ചടി മറക്കാൻ കഴിയില്ല.

എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ ബാംഗ്ലൂർ ടീം ഫൈനലിന് മുൻപായി പുറത്തായപ്പോൾ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി ഇന്നത്തെ കളിക്ക് ശേഷം ഒരു ലീഗിലും അന്താരാഷ്ട്ര മത്സരങ്ങളിലും ടി :20 നായകനായി എത്തില്ല എന്നത് തീർച്ച. നായകനായി ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത കോഹ്ലിക്ക് ഈ ലോകകപ്പ് എല്ലാവിധ പ്രതീക്ഷകളും നൽകിയിരുന്നു. മികച്ച ഫോമിലുള്ള ബാറ്റിങ് നിര ഏതൊരു എതിരാളിയുടെ വിക്കറ്റ് വീഴ്ത്താനായി കഴിവുള്ള ബൗളർമാർ നായകൻ വിരാട് കോഹ്ലി മറ്റൊരു കിരീടം കൂടി സ്വപ്നം കണ്ടു. അതേസമയം വിധി മറ്റൊന്നാണ് കാത്തുസൂക്ഷിച്ചത്. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാന് മുൻപിൽ വരെ തോൽവി. കൂടാതെ ടി :20 ലോകകപ്പിൽ ഏറെ വർഷങ്ങൾ ശേഷം സെമി പോലും കാണാതെ പുറത്ത്.

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

ഇതുവരെ 49 അന്താരാഷ്ട്ര ടി :20കളിൽ ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലിക്ക് 31ലും ജയം നേടുവാൻ കഴിഞ്ഞു. എന്നാൽ ഈ തോൽവി എല്ലാ അർഥത്തിലും മറ്റൊരു പരാജയമാണ്. ലോകകപ്പ് വേദികളിൽ എല്ലാകാലവും ഇന്ത്യയുടെ തന്നെ ടോപ് സ്കോററാകാറുള്ള കോഹ്ലിക്ക് ബാറ്റിങ് ഫോമിലേക്ക് എത്താനും കഴിഞ്ഞില്ല.ഒപ്പം 2013ലെ ഐപിൽ സീസണിൽ ആദ്യമായി ടി :20 ക്യാപ്റ്റൻസി ബാംഗ്ലൂർ ടീമിലൂടെ ഏറ്റെടുത്ത കോഹ്ലിക്ക് പിന്നീട് നടന്ന 9 സീസണിലും ബാംഗ്ലൂരിനെ കിരീടത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ 2014ലെ ഏഷ്യ കപ്പ്,2017ലെ ചാമ്പ്യൻസ് ട്രോഫി,2019ലെ ഏകദിന ലോകകപ്പ്,2021ലെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് എന്നിവയിൽ എല്ലാം കോഹ്ലി നയിച്ച ഇന്ത്യൻ ടീം കിരീടത്തിലേക്ക് എത്തിയിട്ടില്ല എന്നതും നിർഭാഗ്യകരമായ കണക്കുകൾ

Scroll to Top