ആദ്യം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. ഇപ്പോള്‍ നിലനിര്‍ത്തിയത് നാലാമതായി. പ്രതികരണവുമായി രോഹിത് ശര്‍മ്മ.

2025 ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് 5 താരങ്ങളെയാണ് നിലനിര്‍ത്തിയത്. ജസ്പ്രീത് ബുംറ (18 കോടി) ഹര്‍ദ്ദിക്ക് പാണ്ട്യ, സൂര്യകുമാര്‍ യാദവ് (16.35) രോഹിത് ശര്‍മ്മ (16.30) തിലക് വര്‍മ്മ (8) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.

നാലാമതായാണ് രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. താന്‍ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇതാണ് ശരിയായ സ്ഥാനം എന്നാണ് രോഹിത് ശര്‍മ്മ ഇതിനോട് പ്രതികരിച്ചത്.

” ഞാന്‍ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇതാണ് എന്‍റെ ശരിയായ സ്ഥാനം. ദേശിയ ടീമില്‍ ഹൈ ലെവലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതില്‍ ഞാന്‍ സന്തുഷ്ടനാണ്. ” രോഹിത് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതോടെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മ്മക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 417 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.

Previous articleശ്രേയസ്സ് അയ്യരും രാഹുലും റിഷഭ് പന്തും ലേലത്തിലേക്ക്. ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് സമര്‍പ്പിച്ചു.