ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ 5 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 266 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.
മത്സരത്തില്‍ 28 പന്തില്‍ 3 ഫോറും 5 സിക്സും സഹിതം 51 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ, അവസാനം വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ലാ.
മത്സരത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സ് എന്ന നേട്ടം രോഹിത് ശര്‍മ്മ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് രോഹിത് ശർമ്മ. മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സ് പൂർത്തിയാക്കിയ ആദ്യ ബാറ്റ്സ്മാൻ. 551 ഇന്നിങ്സിൽ നിന്നും 553 സിക്സ് ക്രിസ് ഗെയ്ൽ നേടിയിട്ടുണ്ട്.
444 ഇന്നിങ്സിൽ നിന്നുമാണ് രോഹിത് ശര്‍മ്മയുടെ ഈ സിക്സ് നേട്ടം. ഏകദിനത്തിൽ 228 ഇന്നിങ്സിൽ നിന്നും 256, ടി20 ക്രിക്കറ്റിൽ 140 ഇന്നിങ്സിൽ നിന്നും 182 സിക്സും ടെസ്റ്റ് ക്രിക്കറ്റിൽ 45 മത്സരങ്ങളിൽ നിന്നും 64 സിക്സുമാണുള്ളത്.