ക്യാച്ചുകള്‍ സിക്സാക്കി മാറ്റി. സിറാജിനോട് കലിപ്പുമായി രോഹിത് ശര്‍മ്മയും ദീപക്ക് ചഹറും

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178 റണ്‍സില്‍ എല്ലാവരും പുറത്തായി. മത്സരത്തില്‍ അവസരം കിട്ടിയ മുഹമ്മദ് സിറാജിന് മോശം ദിവസമായിരുന്നു ഇന്ന്. 4 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ താരം ഫീല്‍ഡിങ്ങിലെ മോശം പ്രകടനവും തോല്‍വിക്ക് കാരണമായി.

മത്സരത്തില്‍ സെഞ്ചുറി നേടിയ റൂസോ 24 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ മുഹമ്മദ് സിറാജ് ക്യാച്ച് പാഴാക്കിയിരുന്നു. ഇതിനു ശേഷം അവസാന ഓവറിലായിരുന്നു മറ്റൊരു ക്യാച്ച് നഷ്ടപ്പെടുത്തിയത്.

ക്യാച്ച് കളഞ്ഞതുകൂടാതെ അതും സിക്സ് ആയി മാറ്റി. മില്ലറുടെ ബൗണ്ടറി ശ്രമം സിറാജ് ക്യാച്ച് ചെയ്തെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയതിനാല്‍ സിക്സായി മാറി. ഇത് ദീപക്ക് ചഹറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കും അത്ര രസിച്ചില്ലാ