സൈദ് മുസ്തഖ് അലി ട്രോഫി ടൂർണമെന്റിൽ സിക്കിമിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി കേരള താരം രോഹൻ കുന്നുമ്മൽ. മത്സരത്തിൽ ഒരു അവിശ്വസനീയ സെഞ്ച്വറിയാണ് രോഹൻ സ്വന്തമാക്കിയത്. കേരള ഇന്നിങ്സിലെ അവസാന ബോളിൽ രോഹന് സെഞ്ചുറി നേടാൻ ആവശ്യമായിരുന്നത് 3 റൺസാണ്.
അവസാന പന്തിൽ ഒരു തകർപ്പൻ ബൗണ്ടറി നേടിയാണ് രോഹൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ രോഹനെ കൂടാതെ വിഷ്ണു വിനോദു മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയുണ്ടായി. ഇരുവരുടെയും മികവിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 221 റൺസ് സ്വന്തമാക്കാനും കേരളത്തിന് സാധിച്ചിട്ടുണ്ട്.
Batters | Runs | Balls Faced | Strike Rate | 4’s | 6’s | How Out |
---|---|---|---|---|---|---|
Varun Nayanar | 6 | 5 | 120.00 | 1 | 0 | c Galpo Sherpa b Palzor |
Rohan S Kunnummal | 101 | 56 | 180.36 | 14 | 2 | Not out |
Vishnu Vinod | 79 | 43 | 183.72 | 11 | 3 | c Jyoti Bind b Md Saptula |
Ajnas M | 25 | 15 | 166.67 | 2 | 1 | c Nilesh Lamichaney b Palzor |
Abdul Bazith P A | 4 | 1 | 400.00 | 1 | 0 | Not out |
മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഓപ്പണർ വരുൻ നായനാരെ(6) കേരളത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദു ചേർന്ന് കേരളത്തിനായി ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്. സിക്കിം ബോളർമാരെ വളരെ പക്വതയോടെ നേരിട്ടാണ് ഇരുവരും മുന്നേറിയത്. രോഹൻ കുന്നുമ്മൽ കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ സ്വന്തമാക്കി മറുവശത്ത്. വിഷ്ണു വിനോദ് തന്റെ ഫോം ആവർത്തിക്കുകയുണ്ടായി. 43 പന്തുകളിൽ 79 റൺസാണ് വിഷ്ണു വിനോദ് നേടിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു.
മറുവശത്ത് അവസാന ഓവറുകളിൽ രോഹൻ കുന്നുമ്മൽ തീയായി മാറുകയായിരുന്നു. മത്സരത്തിൽ 56 പന്തുകളിൽ നിന്നാണ് രോഹൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 14 ബൗണ്ടറികളും രണ്ട് സിക്സറുകളും രോഹന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. അവസാന ഓവറുകളിൽ സിക്കിം ബോളർമാരെ തുടരെ ബൗണ്ടറി പായിക്കാൻ രോഹന് സാധിച്ചു. ഇതാണ് മത്സരത്തിൽ കേരളത്തെ സംബന്ധിച്ച് വളരെ നിർണായകമായത്. മാത്രമല്ല നാലാമനായി ക്രീസിലെത്തിയ അജ്നാസും രോഹൻ കുന്നുമ്മലിന് മികച്ച പിന്തുണയാണ് നൽകിയത്.
മത്സരത്തിൽ അജ്നാസ് 15 പന്തുകളിൽ 25 റൺസ് നേടി. ഇങ്ങനെ കേരളം നിശ്ചിത 20 ഓവറുകളിൽ 221 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് സിക്കിം ബോളർമാരിൽ പലരും ഒരുപാട് റൺസ് വഴങ്ങുകയുണ്ടായി. രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയ പൽസൊർ മാത്രമാണ് സിക്കിം ബോളർമാരിൽ അല്പമെങ്കിലും മികവ് കാട്ടിയത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിലൊക്കെയും വിജയം സ്വന്തമാക്കിയ കേരളത്തിനെ സംബന്ധിച്ച് നിർണായകം തന്നെയാണ് സിക്കിമിനെതിരായ മത്സരവും. മത്സരത്തിൽ ഒരു വമ്പൻ വിജയം കേരളം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.