താൻ അപ്പോൾ വിഷാദരോഗി ആയിരുന്നു. തനിക്ക് ഒന്നും ചെയ്യാനായില്ല. മുംബൈ ഇന്ത്യൻസിനെതിരെ ഗുരുതര ആരോപണവുമായി റോബിൻ ഉത്തപ്പ.

അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ വീണ്ടും ആരോപണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം റോബിൻ ഉത്തപ്പ രംഗത്ത്. 2009 സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടുന്നതിനു വേണ്ടി തന്നെ ഭീഷണിപ്പെടുത്തി എന്നാണ് പറഞ്ഞത്. രണ്ടുദിവസം മുമ്പ് ചഹലും മുംബൈ ക്കെതിരെ വലിയ വലിയ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

ഐപിഎൽ രണ്ടാം സീസൺ തുടങ്ങുന്നതിന് ഒരു മാസം മുമ്പാണ് ഈ സംഭവം അരങ്ങേറിയതെന്ന് താരം പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയത് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല എന്നു പറഞ്ഞായിരുന്നു എന്നും താരം വ്യക്തമാക്കി.

images 31 2

“സഹീർഖാനും മനീഷ് പാണ്ഡെയും എനിക്കൊപ്പമുണ്ടായിരുന്നു. ഐപിഎല്ലിൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ആദ്യ കളിക്കാരിൽ ഒരാളാണ് ഞാൻ. അതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാൻ മുംബൈ ഇന്ത്യൻസിനെ വിശ്വസിച്ചിരുന്നു. സീസൺ തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് അത് സംഭവിച്ചത്. എന്നാൽ ഒപ്പിടാൻ ഞാൻ തയ്യാറായില്ല”- ഉത്തപ്പ പറഞ്ഞു.

images 30 2

എന്നാൽ ആരാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്ന് താരം വെളിപ്പെടുത്തിയില്ല. ബാംഗ്ലൂരിൽ കളിക്കുമ്പോൾ താൻ വിഷാദരോഗി ആയിരുന്നു എന്നും താരം വെളിപ്പെടുത്തി.

images 32 2

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത് എന്നും ഒരു മത്സരത്തിലും തനിക്ക് ശോഭിക്കാൻ ആയില്ലെന്നും പിന്നെ ഒരു ഇടവേളയ്ക്കുശേഷം ടീമിൽ എത്തിയപ്പോഴാണ് എന്തെങ്കിലും ചെയ്യാൻ തനിക്ക് ആയതെന്നും ഉത്തപ്പ പറഞ്ഞു.

Previous articleഎന്തുകൊണ്ടാണ് രണ്ട് വിദേശ താരങ്ങളെ മാത്രം കളിപ്പിച്ചത് ? രോഹിത് ശര്‍മ്മ വെളിപ്പെടുത്തുന്നു.
Next articleവീരാട് കോഹ്ലിയുടെ വിവാദ പുറത്താകല്‍. കുഞ്ഞന്‍ രാജ്യത്ത് നിന്നും വരെ ബിസിസിഐക്ക് പരിഹാസം