ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കൽ കൂടി ആവേശം സമ്മാനിച്ച് ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും അടക്കം പ്രമുഖ താരങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് . മാര്‍ച്ച് 5മുതല്‍ 21 വരെ റായ്പൂരില്‍ നടക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി : 20 ടൂർണമെന്റിന്റെ മത്സരക്രമങ്ങൾ സംഘാടകർ പുറത്തുവിട്ടു . കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും പുനരാരംഭിക്കുന്ന ടൂർണമെൻറ്റിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ സച്ചിനും ലാറയ്ക്കുമൊപ്പം വിരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തിലകരത്‌നെ ദില്‍ഷന്‍, മുത്തയ്യ മുരളീധരന്‍ എന്നിവരും പോരാട്ടത്തിന് ആവേശം പകരുവാൻ ഉണ്ടാകും .
നേരത്തെ കഴിഞ്ഞ വര്‍ഷമാണ് ഏറെ ചർച്ചചെയ്യുകപെടുകയും മുൻ താരങ്ങളുടെ പ്രകടനങ്ങൾക്കായി ക്രിക്കറ്റ് ലോകം കാതോർക്കുകയും ചെയ്ത ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മത്സരങ്ങൾ പൂർണ്ണമായി പൂര്‍ത്തിയാക്കാനായില്ല. നാല് മത്സരങ്ങല്‍ മാത്രമാണ് ടൂർണമെന്റിൽ ആകെ കളിച്ചത്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ടൂർണമെന്റ് വീണ്ടും നടത്തുവാൻ ആഴ്ചകളായി ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു .
ഒടുവിൽ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഇപ്പോൾ ശേഷിക്കുന്ന മത്സരങ്ങളുടെ അന്തിമ Fixture പ്രഖ്യാപിച്ചത് .
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മുന്‍ ക്രിക്കറ്റ് താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി ലീഗിന്റെ ഭാഗമായി അണിനിരക്കുക .
മത്സരങ്ങൾ കാണുവാൻ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല .ഒരു ദിവസം ഒരൊറ്റ മത്സരമെന്ന നിലയിലാണ് ശേഷിക്കുന്ന മത്സരക്രമം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത് .ഇന്ത്യൻ സമയം രാത്രി 7 മണിക്ക് മത്സരങ്ങൾ ആരംഭിക്കും .
Sri Lanka: Tillakaratne Dilshan (C), D Wijesinghe, Chamara Kapugedara, Chaminda Vaas, Farveez Maharoof, Marvan Atapattu, Muttiah Muralitharan, Rangana Herath, R Kaluwitharana, S Senanayake, T Tushara, T Kandamby, Upul Chandana.
West Indies: Brian Lara (C), Yohan Blake, Shivnarine Chanderpaul, Ramnaresh Sarwan, Adam Sanford, Carl Hooper, Danza Hyatt, Darren Ganga, Pedro Collins, Ricardo Powell, Ridley Jacobs, Samuel Badree, Suleiman Benn.
India: Sachin Tendulkar (C), Virender Sehwag, Yuvraj Singh, Zaheer Khan, Irfan Pathan, Ajit Agarkar, Sanjay Bangar, Munaf Patel, Mohammad Kaif, Pragyan Ojha, Sairaj Bahutule, Sameer Dighe.
Australia: Brett Lee (C), Brad Hodge, Brett Geeves, Clint McKay, George Green, Jason Krejza, Mark Cosgrove, Nathan Reardon, Rob Quinney, Shane Lee, Travis Birt, Xavier Doherty.
South Africa: Jonty Rhodes (C), Andrew James, Andrew Hall, Garnett Kruger, J Rudolph, Albie Morkel, JJ Van Der Wath, Neil Rhodes, Lance Klusener, Martin Jaarsveld, Morne Van Wyk, Paul Harris, Ryan McLaren.