താരലേലത്തിന് പിന്നാലെ നായകൻ കോഹ്‌ലിയുടെ മെസ്സേജ് :വികാരധീനനായി ആഹ്ലാദ നിമിഷം വെളിപ്പെടുത്തി അസറുദ്ധീൻ

വരാനിരിക്കുന്ന 14ാം  ഐപിൽ സീസണിന് മുന്നോടിയായി ചെന്നൈയിൽ നടന്ന  താരലേലത്തില്‍   റോയൽ ചലഞ്ചേഴ്‌സ്   ബാംഗ്ലൂർ തന്നെ  സ്വന്തമാക്കിയതിന് പിന്നാലെ ടീം നായകൻ  വിരാട് കോഹ്ലി മെസേജ് അയച്ചെന്ന വിവരമിപ്പോൾ വെളിപ്പെടുത്തുകയാണ്  മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. വിരാട്  കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ തന്നെ  താൻ ഏറെ വികാരാധീനനായി  എന്നും പറഞ്ഞ  മലയാളി താരം  അസ്ഹറുദ്ദീന്‍ ഇതൊരിക്കലും താൻ ജീവിതത്തിൽ ഒരിക്കൽ പോലും
സ്വപ്നം കണ്ടിരുന്നില്ലയെന്നും തുറന്നുപറഞ്ഞു .

ബാംഗ്ലൂർ ടീമിലെ  തന്റെ റോളിനെ കുറിച്ചും അസറുദ്ധീൻ വാചാലനായി “ഞാന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനാണ്. തുടക്കത്തിൽ  പ്രതീക്ഷിച്ച പോലെ ഷോട്ടുകൾ കളിക്കുവാനായാൽ ടീമിന്  മികച്ച തുടക്കം നല്‍കാന്‍ എനിക്ക്  കഴിയും. അതിൽ എനിക്ക് എന്റെ ബാറ്റിങ്ങിൽ വിശ്വാസമുണ്ട് .  ഈ തുടക്കം വലിയ സ്‌കോറാറാക്കി മാറ്റാനും എനിക്കാവും. അതേസമയം, ടീമിന് എന്താണോ ആവശ്യം അത് തന്നെയാണ് ഏറ്റവും പ്രധാനം. ടീമിന്റെ നിർദ്ദേശമാണ്  ഞാന്‍ ആദ്യം നോക്കാറുള്ളത്. എന്നില്‍ നിന്നും ടീം  അതാണ് പ്രതീക്ഷിക്കുന്നത്  അത് നൽകുവാനാണ്‌ ഞാനും  ശ്രമിക്കാറുള്ളതും’ അസ്ഹറുദ്ദീന്‍ പറഞ്ഞു.

ചെന്നൈയില്‍ ഫെബ്രുവരി 18ന്  നടന്ന  താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷ രൂപക്കാണ് 26കാരനായ മലയാളി  താരത്തെ ആർ്‍.സി.ബി വാങ്ങിയത്.  നേരത്തെ സയ്യദ്  മുഷ്‌താക്ക്   അലി ട്രോഫിയിൽ കരുത്തരായ മുംബൈക്ക്  എതിരെ താരം വെടിക്കെട്ട് സെഞ്ച്വറിഅടിച്ചിരുന്നു. ഇതോടെ ലേലത്തിൽ അടക്കം അസറുദ്ധീൻ ഏറെ  ശ്രദ്ധയാകർഷിച്ചിരുന്നു  . കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിന്‍ ബേബിയെയും അര്‍.സി.ബി ലേലത്തില്‍ വാങ്ങിയിരുന്നു. മലയാളിയായ ദേവ്ദത്ത് പടിക്കലാണ് നിലവില്‍ ആർ്‍.സി.ബിയുടെ  ടീമിലെ  വിശ്വസ്ത   ഓപ്പണര്‍. കഴിഞ്ഞ സീസണിൽ  ബാംഗ്ലൂരിന് വേണ്ടി  ബാറ്റിംഗ് ഓപ്പൺ ചെയ്ത ആരോൺ ഫിഞ്ചിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു .

Read More  വളരെ മോശം പ്രകടനം :ആരാധകരോട് മാപ്പ് -കൊൽക്കത്ത ടീമിന്റെ പ്രകടനത്തിൽ വിമർശനവുമായി ഷാരൂഖ് ഖാൻ

ഇതോടെ ബാംഗ്ലൂർ ടീമിന്റെ 2021 ഐപിൽ സീസണിൽ  ഓപ്പണിങ്ങിൽ ദേവ്ദത്ത്-അസ്ഹറുദ്ദീന്‍ ജോഡിക്ക്  നായകൻ  കോഹ്‌ലിയും ബാംഗ്ലൂർ  ടീം മാനേജ്മെന്റും അവസരം നൽകുമോ   എന്നാണ് മലയാളി  ആരാധകർ അടക്കം   ഇപ്പോൾ കാത്തിരിക്കുന്നത്.
LEAVE A REPLY

Please enter your comment!
Please enter your name here