ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദ മത്സരത്തിനു. ദേശിയ ക്യാംപ് മാര്‍ച്ച് 15 മുതല്‍

Indian Football Team
Indian Football Team

ഏറെ കാലത്തിനു ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം പന്ത് തട്ടാനൊരുങ്ങുന്നു. മാര്‍ച്ച് 25 നും 29 നും ദുബായില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഒമാന്‍, യുഏഈ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീമിന്‍റെ മത്സരം.

2019 നവംമ്പറില്‍ 2022 ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യന്‍ ടീം അവസാനമായി കളിച്ചത്. 5 മത്സരങ്ങളില്‍ നിന്നും 3 പോയിന്‍റാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെതിരെയും, അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെ എവേ മത്സരമാണ് ഇനി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബാക്കിയുള്ളത്.

സൗഹൃദ മത്സരത്തിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ ദേശിയ ക്യാംപ് സംഘടിപ്പിക്കും. കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കീഴില്‍ ദുബായിലാണ് ക്യാംപ് നടക്കുക.

India to play friendlies against Oman and UAE in March

LEAVE A REPLY

Please enter your comment!
Please enter your name here