ഞാൻ ഒരേ രീതിയിൽ രണ്ടുതവണ ഔട്ടായി. അപ്പോൾ ഞാൻ പൂജാരയെ കാണാൻ പോയി. ഇന്ത്യന്‍ താരവുമായുള്ള സംഭാഷണം വെളിപ്പെടുത്തി റിസ്വാൻ.

ചേതേശ്വർ പൂജാരയും ആയി താൻ നടത്തിയ സംഭാഷണം വെളിപ്പെടുത്തി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ നിലവിൽ പൂജാരയോടൊപ്പം കൗണ്ടി ക്രിക്കറ്റിൽ സസെക്സിനു വേണ്ടിയാണ് കളിക്കുന്നത്. മികച്ച ഫോമിലാണ് പൂജാര കൗണ്ടി ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നത്.

നാല് മത്സരങ്ങളിൽ നിന്ന് 717 റൺസ് നേടി, ഉയർന്ന സ്കോർ ബാറ്റ്സ്മാൻമാരിൽ രണ്ടാംസ്ഥാനത്താണ് താരം. ഇപ്പോഴിതാ പൂജാരയും ആയി താൻ നടത്തിയ സംഭാഷണം വെളിപ്പെടുത്തിയിരിക്കുകയാണ് റിസ്വാൻ.

images 79


“ഞാൻ നേരത്തെ പുറത്തായതിനു ശേഷം പൂജാരയുമായി സംസാരിച്ചു. ശരീരത്തോട് അടുത്ത് ബാറ്റ് ചെയ്യുവാൻ അദ്ദേഹം എന്നോട് ഉപദേശിച്ചു. എല്ലാവർക്കും അറിയാം ഞങ്ങൾ കുറച്ചു കൊല്ലം ആയിട്ടുള്ളൂ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ടെന്ന്. ബോൾ സ്വിങ്ങ് ചെയ്യാത്തത് കൊണ്ടും അധികം വേഗത ഇല്ലാത്തതുകൊണ്ടും ശരീരത്തിൽ നിന്നും അകലം പാലിച്ചാണ് കളിക്കുക.

images 80

ശരീരത്തോട് ചേർന്ന് കളിക്കാറില്ല. എന്നാൽ ഇതു കാരണം ഞാൻ രണ്ടു തവണ ഒരേ രീതിയിൽ പുറത്തായി. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് നെറ്റ്സിൽ വച്ച് സംസാരിച്ചു. അതുകൊണ്ട് എനിക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം അദ്ദേഹം തന്നു.”-റിസ്വാൻ പറഞ്ഞു.

Previous articleജഡേജക്ക് പരിക്ക്. സീസണില്‍ ഇനി കളിക്കില്ലാ
Next articleറണ്‍ മെഷീന്‍ വാര്‍ണര്‍. കോഹ്ലിക്കൊപ്പം ; മുന്നില്‍ സുരേഷ് റെയ്ന