റണ്‍ മെഷീന്‍ വാര്‍ണര്‍. കോഹ്ലിക്കൊപ്പം ; മുന്നില്‍ സുരേഷ് റെയ്ന

Warner dc 2022 scaled

ഇന്ത്യന്‍ പ്രീമിയര്‍ തന്‍റെ മികച്ച ഫോം തുടര്‍ന്ന്  ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി വിജയിച്ച മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍ പുറത്താകതെ നിന്നിരുന്നു. 41 പന്തില്‍ 5 ഫോറും 1 സിക്സും സഹിതം 62 റണ്‍സാണ് താരം നേടിയത്.

തന്റെ അർധസെഞ്ചുറി പോരാട്ടത്തില്‍, വാർണർ തന്റെ ഐപിഎൽ കരിയറിലെ എട്ടാം സീസണില്‍, 400 റൺസ് തികച്ചു. വിരാട് കോഹ്‌ലിക്കും ശിഖർ ധവാനും ശേഷം ഒരു സീസണിൽ 8 തവണ 400-ലധികം റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് അദ്ദേഹം. 9 സീസണുകളിൽ 400ലധികം റൺസ് നേടിയ സുരേഷ് റെയ്‌നയാണ് പട്ടികയിൽ ഒന്നാമത്.

4b6c4093 ec20 4c63 aa25 b26b335b3811

2009ൽ ഡൽഹി ഡെയർഡെവിൾസിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച വാർണർ 2013 ലാണ് ആദ്യമായി 400 റൺസ് തികച്ചത്. 2014ൽ സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് മാറുകയും, 3 ഓറഞ്ച് ക്യാപ്പുകൾ നേടി. ഐപിഎൽ 2021 ല്‍ ഒഴികെ, എല്ലാ സീസണിലും SRH-ന് വേണ്ടി എല്ലാ സീസണിലും 400 റൺസ് നേടി. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് താരത്തിനു പ്ലേയിങ്ങ് ഇലവനിലെ സ്ഥാനം നഷ്ടമായി.

See also  പണമുണ്ടാക്കുന്നത് നല്ലതാ, പക്ഷേ രാജ്യത്തിനായും കളിക്കണം.. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം..
974ea2cd 77d7 4802 acf7 8f909370b383

ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ, വാർണർ 9 സീസണുകൾക്ക് ശേഷം ഡല്‍ഹിയിലേക്കെത്തി. 427 റൺസുമായി, ഡിസിയുടെ ഏറ്റവും ഉയർന്ന റൺ സ്‌കോററാണ് അദ്ദേഹം, ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ ഓസ്ട്രേലിയന്‍ ബാറ്റര്‍.

Scroll to Top