ഞങ്ങൾ തന്നെ മികച്ചവർ; ഇംഗ്ലീഷ് ബോളര്‍മാര്‍ വരെ സമ്മതിച്ചിട്ടുണ്ട് ; മുഹമ്മദ് റിസ്വാൻ

images 89

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണ നിര തങ്ങളുടേതാണെന്ന അവകാശവാദവുമായി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ. അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരക്ക് മുന്നോടിയായാണ് റിസ്വാൻ്റെ പരാമർശം. ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഷദാബ് ഖാൻ എന്നിവരടങ്ങിയ ബൗളിംഗ് നിരയെ കുറിച്ചാണ് റിസ്വാൻ പറഞ്ഞത്.

ലോകത്തിലെ എല്ലാവരും ഏറ്റവും മികച്ച ബൗളിംഗ് നിര പാകിസ്ഥാൻ ബൗളിംഗ് നിരയാണെന്ന് പറയുമെന്നും റിസ്വാൻ പറഞ്ഞു. ഇംഗ്ലീഷ് ബൗളർമാര്‍ വരെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും റിസ്വാൻ അവകാശപ്പെടുന്നു. ലോകത്തിലെ നിലവിലെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് റിസ്വാൻ.

images 90


“ഞങ്ങളുടെ ബൗളിംഗ് ആക്രമണം ലോകത്തിലെ ഏറ്റവും മികച്ചതാണ്. ചില ഇംഗ്ലീഷ് കളിക്കാർ ഞങ്ങളുടെ ബൗളർമാരെ പുകഴ്ത്തുന്നത് കേൾക്കുമ്പോൾ അത് വളരെ സന്തോഷമായി തോന്നുന്നു.”-റിസ്വാൻ പറഞ്ഞു. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ സസെക്സിനൊപ്പം കളിക്കുന്നതിനിടയിലാണ് മാധ്യമപ്രവർത്തകരോട് താരം ഇക്കാര്യം പറഞ്ഞത്.

FB IMG 1654239244252

ഇന്ത്യൻ താരങ്ങളും പാകിസ്ഥന്‍ താരങ്ങളും അടങ്ങുന്ന ഒരു പരമ്പര കളിക്കാൻ ആഗ്രഹമുണ്ടെന്നും താരം വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് ഇന്ത്യന്‍ താരങ്ങളോട് സംസാരിച്ചപ്പോൾ അവർക്കും ഈ ആഗ്രഹമുണ്ടെന്ന് തനിക്ക് മനസ്സിലായെന്നും റിസ്വാൻ പറഞ്ഞു. ഒരു ദശകം മുമ്പാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു പരമ്പര കളിച്ചത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top