ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനു ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ച നേരിട്ടപ്പോള്‍ യുവതാരം റിയാന്‍ പരാഗാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.
125 റണ്‍സില്‍ ഒതുങ്ങുമെന്ന തോന്നിച്ച സ്കോര്‍ കരിയറിലെ ഉയര്‍ന്ന സ്കോര്‍ നേടിയാണ് റിയാന്‍ പരാഗ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. അവസാന രണ്ട് ഓവറില്‍ വാലറ്റത്ത് കൂട്ടുപിടിച്ച് 30 റണ്ണാണ് താരം നേടിയത്. നേരത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നും ഒഴിവാക്കണം എന്ന് വിമര്‍ശച്ചിവര്‍ക്കുള്ള മറുപടികൂടിയാണ് ഇത്.
കരിയറിലെ രണ്ടാം അര്‍ദ്ധസെഞ്ചുറി നേടിയ താരം 31 പന്തില്‍ 3 ഫോറും 4 സിക്സും അടക്കം 56 റണ്‍സാണ് നേടിയത്. ഇതിനു മുന്‍പ് 2019 ല്‍ ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലാണ് താരം അര്‍ദ്ധസെഞ്ചുറി നേടിയത്.
രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തകര്‍ത്തത്. റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (21 പന്തില്‍ 27) മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി.
Highest scores for Riyan Parag in IPL
- 56*(31) vs RCB Pune 2022
- 50(49) vs DC Delhi 2019
- 47(31) vs KKR Kolkata 2019
- 43(29) vs MI Jaipur 2019