കൈവിട്ടു കളഞ്ഞു എന്ന് തോന്നിയ വിക്കറ്റ്, ഒടുവില്‍ റീപ്ലേയില്‍ വിക്കറ്റ്. ചഹലിനെ എടുത്തുയര്‍ത്തി രാജസ്ഥാന്‍

Chahal bizzare run out karthik scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയത്. ടോപ്പ് ഓഡര്‍ തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനായ റിയാന്‍ പരാഗിന്‍റെ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിനും മോശം തുടക്കമാണ് ലഭിച്ചത്. മോശം ഫോം തുടരുന്ന വീരാട് കോഹ്ലി ആദ്യം പുറത്തായപ്പോള്‍ ഫാഫ് ഡൂപ്ലെസിയെയും മാക്സ്വെലിനെയും തുടരെയുള പന്തുകളില്‍ പുറത്താക്കി കുല്‍ദീപ് സെന്‍ സ്വപ്ന തുല്യമായ തുടക്കം നല്‍കി.

12ാം ഓവറില്‍ പ്രഭുദേശായി പുറത്തായപ്പോഴാണ് ബാംഗ്ലൂരിന്‍റെ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക് ക്രീസില്‍ എത്തിയത്. ബാംഗ്ലൂരിന്‍റെ മുന്‍ താരമായ ചഹല്‍ എറിഞ്ഞ അടുത്ത ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനു പുറത്താക്കാനുള്ള രണ്ട് അവസരമുണ്ടായിരുന്നു. അദ്യത്തെ പന്തില്‍ സിംഗിളിനായി ഷഹബാസ് അഹമ്മദ് ശ്രമിച്ചെങ്കിലും ദിനേശ് കാര്‍ത്തിക് മടങ്ങി. രാജസ്ഥാന്‍ താരത്തിന്‍റെ ത്രോ സ്റ്റംപിനു തൊട്ടൊരുമി മടങ്ങിയപ്പോള്‍ ഷഹബാസ് ഫ്രേമില്‍ പോലും ഉണ്ടായിരുന്നില്ലാ

dd17884b 222c 4b95 90bd 234698eea1fc

ഓവറിലെ നാലം പന്തിലായിരുന്നു മറ്റൊരു ശ്രമം. ഇല്ലാത്ത റണ്ണിനോടിയ ദിനേശ് കാര്‍ത്തിക് റണ്ണൗട്ടായി മാറി. പ്രസീദ്ദ് കൃഷ്ണയുടെ സിംപിള്‍ ത്രോ സ്റ്റംപില്‍ കൊള്ളിക്കേണ്ട കാര്യമേ ചഹലിനു ഉണ്ടായിരുന്നുള്ളു. എന്നാല്‍ ചഹലിന്‍റെ കൈയ്യില്‍ നിന്നും പന്ത് തെറിച്ചു പോയി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
7921fac1 aa86 46d3 9d1c a95b254e5544

ഇതിനിടെ ദിനേശ് കാര്‍ത്തിക് ക്രീസില്‍ കയറാന്‍ ശ്രമം നടത്തി. എന്നാല്‍ ചഹലിനു പന്തെടുത്ത് സ്റ്റംപില്‍ കൊള്ളിച്ചു. എനാല്‍ ചഹലിന്‍റെ മുഖഭാവം ഔട്ടല്ലെന്ന രീതിയിലായിരുന്നു. പക്ഷേ റിവ്യൂവില്‍ ചെറിയ വിത്യാസത്തില്‍ ദിനേശ് കാര്‍ത്തികിനു മടങ്ങേണ്ടി വന്നു. ചഹലിനെ എടുത്തുയര്‍ത്തിയാണ് രാജസ്ഥാന്‍ താരങ്ങള്‍ വിക്കറ്റ് സെലിബ്രേഷന്‍ നടത്തിയത്.

Scroll to Top