അവന്‍റെ പേര് ചരിത്ര താളുകളില്‍ എഴുതപ്പെടും ; സേവാഗ്

ഇന്ത്യൻ ടീമിൻ്റെ ഇതിഹാസ ഓപ്പണറാണ് വിരേന്ദർ സെവാഗ്. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അവിസ്മരണീയ ഇന്നിംഗ്സുകൾ കാഴ്ചവച്ച താരമാണ് സെവാഗ്. എന്നാൽ ഇന്നത്തെ കാലത്ത് ക്രിക്കറ്റിൽ ഏറ്റവും പ്രശസ്തമായ ഫോർമാറ്റ് 20-20 ആണ്.

ഇന്ത്യക്കുവേണ്ടി വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 8586 റൺസ് നേടിയ താരമാണ് സെവാഗ്. ഏകദിനത്തിൽ 8273 റൺസും താരം നേടിയിട്ടുണ്ട്. ഇപ്പോളിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റ് ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് താരം.

images 53 1

തൻ്റെ അഭിപ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ആണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റ് എന്നാണ് താരം പറഞ്ഞത്. മാത്രമല്ല ഐപിഎല്ലിലെ ഡൽഹി ക്യാപിറ്റൽസ് നായകനും ഇന്ത്യൻ യുവതാരവുമായ പന്തിനെ കുറിച്ചും താരം പറഞ്ഞു. താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ എപ്പോഴൊക്കെ ഉയരുമ്പോഴും താരത്തെ പിന്തുണച്ചുകൊണ്ട് സേവാഗ് എത്താറുണ്ട്.

images 54 2

“അവൻ 100 അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചു കഴിഞ്ഞാൽ അവന്‍റെ പേര് ചരിത്ര പുസ്ത്കത്തില്‍ ഉണ്ടാകും. വെറും 11 ഇന്ത്യൻ ക്രിക്കറ്റെഴ്‌സ് മാത്രമാണ് ഇത് നേടിയിട്ടുള്ളത്. എല്ലാവരും ആ പേരുകൾ ഓർമ്മിക്കും.എന്തുകൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്ന് അറിയുമോ? അവന് അറിയാം 100-150 അല്ലെങ്കിൽ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചാൽ ചരിത്ര ബുക്കിൽ പേര് എഴുതി വെക്കുമെന്ന്.”-സെവാഗ് പറഞ്ഞു.