മൊട്ടേറയിൽ നടക്കുന്ന ആദ്യ ടി:20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച .ഓപ്പണർ ലോകേഷ് രാഹുൽ ,ധവാൻ ,കോഹ്ലി എന്നിവരെ ആദ്യ പവർപ്ലേയിൽ തന്നെ നഷ്ടമായ ഇന്ത്യ 20 ഓവറിൽ 124 റൺസ് അടിച്ചെടുത്തു . 48 പന്തിൽ 67 റൺസ് നേടിയ ശ്രേയസ് അയ്യറുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത് .സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ്മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുവാൻ ഇറങ്ങിയത് .
എന്നാൽ ഇന്ത്യൻ ബാറ്റിങ്ങിൽ ഏറെ ശ്രേദ്ധിക്കപെട്ടത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന്റെ ബാറ്റിങ്ങാണ് .മൂന്നാം ഓവറിൽ നായകൻ കോഹ്ലി പുറത്തായതോടെ ക്രീസിൽ എത്തിയ പന്ത് മികച്ച ഷോട്ടുകൾ കളിച്ച് തന്റെ ഫോം തെളിയിച്ചു .
നാലാം ഓവറിൽ പേസർ ജോഫ്രെ അർച്ചറുടെ പന്തിൽ താരം അടിച്ച സിക്സണിപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച .നാലാം ഓവറിൽ അഞ്ചാം പന്തിൽ താരം അർച്ചറുടെ 141 കിലോമീറ്റർ വേഗതയേറിയ പന്തിനെ റിവേഴ്‌സ് സ്വീപ്പിലൂടെ സിക്സ് പറത്തി .പന്തിന്റെ അവിശ്വസനീയ ഷോട്ട് കണ്ട ആർച്ചറും അത്ഭുതപ്പെട്ടു .മുൻപ് നാലാം ടെസ്റ്റിൽ ജിമ്മി ആൻഡേഴ്‌സന്റെ പന്തിലും റിഷാബ് പന്ത് സമാന ഷോട്ട് കളിച്ചിരുന്നു .
ആരെയും ഭയക്കാതെ താരത്തിന്റെ ബാറ്റിംഗ് ശൈലിയെ ഏറെ താരങ്ങളും ക്രിക്കറ്റ് പ്രേമികളും വാനോളം പുകഴ്ത്തിയിരുന്നു .ഇപ്പോൾ അർച്ചർക്ക് എതിരായ ഷോട്ടും ഏറെ ചർച്ചചെയ്യുകപെടുകയാണ് . താരത്തിന്റെ റിവേഴ്‌സ് സ്വീപ് സിക്സ് വീഡിയോ സോഷ്യൽ മീഡിയയിലും നിമിഷനേരം കൊണ്ടാണ് വൈറലായത് .
വീഡിയോ കാണാം :
That shot!! ‘This is Rishabh Pant’ 🇮🇳🏴 #INDvENG pic.twitter.com/ebAHCKITyB
— Chloe-Amanda Bailey (@ChloeAmandaB) March 12, 2021
ഇന്ത്യന്‍ ടീം :കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല
ഇംഗ്ലണ്ട് ടീം :ജാസന്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(നായകന്‍, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.