തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കെല്‍ രാഹുല്‍. വിലപ്പെട്ട റണ്ണുകള്‍ രക്ഷപ്പെടുത്തി

അഹമ്മദാബാദില്‍ നടന്ന ആദ്യ ടി20യില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി ഇന്ത്യന്‍ താരം കെല്‍ രാഹുല്‍. ആക്ഷര്‍ പട്ടേലിനെ അതിര്‍ത്തി കടത്താനുള്ള ജോസ് ബട്ട്ലറിന്‍റെ ശ്രമം രണ്ട് റണ്‍സില്‍ മാത്രമാണ് ഒതുങ്ങിയത്.

ഇംഗ്ലണ്ട് ഇന്നിംഗ്സിന്‍റെ അഞ്ചാം ഓവറിലാണ് കെല്‍ രാഹുല്‍ അവിശ്വസിനീയ ഫീല്‍ഡിങ്ങ് പുറത്തെടുത്തത്. സിക്സ് എന്ന് തോന്നിച്ചെങ്കിലും, ലോങ്ങ് ഓഫില്‍ നിന്ന കെല്‍ രാഹുല്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി ബൗണ്ടറി ലൈനിനകത്തേക്ക് തട്ടിയിട്ടു. കെല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ നാല് റണ്‍സാണ് ടീം ഇന്ത്യക്കായി രക്ഷിച്ചത്.

ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച രാഹുലിന് ബാറ്റിംഗില്‍ തിളങ്ങാനായില്ലാ. ഒരു റണ്‍സ് നേടിയ രാഹുലിനെ രണ്ടാം ഓവറില്‍ ആര്‍ച്ചറിനു വിക്കറ്റ് നല്‍കി മടങ്ങി.