ഇതാര് ധോണിയോ, കുറ്റി എറിഞ്ഞിട്ട് കള്ളചിരിയുമായി റിഷാബ് പന്ത് :കാണാം വീഡിയോ

ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന പ്രധാന പോരാട്ടമാണ് ഡൽഹി ക്യാപിറ്റൽസ് : സൺ‌റൈസേഴ്സ് മത്സരം. പോയിന്റ് ടേബിളിൽ മുൻ നിരയിലുള്ള റിഷാബ് പന്തിന്റെ ഡൽഹിക്ക്‌ വെല്ലുവിളികൾ ഉയർത്തുവാൻ പക്ഷേ ടോസ് നേടിയ ഹൈദരാബാദ് ടീമിന് സാധിച്ചില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെയ്ൻ വില്യംസന്റെ ടീമിനും ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ വിക്കറ്റ് നഷ്ടമായി. നേരിട്ട മൂന്നാം പന്തിൽ ഒരു റൺസ് പോലും നേടുവാൻ കഴിയാതെ സീനിയർ താരം വാർണർ മടങ്ങി.

എന്നാൽ പതിവുപോലെ മുൻനിര ബാറ്റിങ് തകർച്ചയെ നേരിട്ട ഹൈദരാബാദ് ടീമിന് സ്കോർ നൂറ്‌ കടക്കുവാൻ സഹായിച്ചത് അബ്‌ദുൾ സമദ് (28 റൺസ് ),റാഷിദ് ഖാൻ (22), വില്യംസൺ (18), വൃദ്ധിമാൻ സാഹ (18) എന്നിവരുടെ ബാറ്റിങ് മികവ് തന്നെയാണ് . ഡൽഹി ക്യാപിറ്റൽസ് ടീമിനായി ബൗളിങ്ങിൽ റബാഡ മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ,നോർട്ജെ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി

അതേസമയം ഹൈദരാബാദ് ടീമിന്റെ അവസാന പന്തിൽ സന്ദീപ് ശർമ്മ റൺ ഔട്ട്‌ ആയതാണ് ഇപ്പോൾ വളരെ ഏറെ ചർച്ചയായി മാറുന്നത്. ഭുവി നേരിട്ട ആ പന്തിൽ സിംഗിൾ ഓടുവാൻ ശ്രമിക്കവേ അതിവേഗം വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ബോൾ സ്റ്റമ്പിൽ കൊള്ളിച്ചു. നേരത്തെ തന്നെ വിക്കറ്റ് കീപ്പിഗ് ഗ്ലൗസ് അഴിച്ചു റൺ ഔട്ട് ചെയ്യാനായി തയ്യാറായി നിന്ന താരം ഏറെ കയ്യടികൾ നേടി

നേരത്തെ ഹൈദരാബാദ് ക്യാമ്പിൽ കോവിഡ് ബാധ മത്സരത്തിനും മുൻപായി സ്ഥിതീകരിച്ചത് മത്സരം ഉപേക്ഷിക്കാൻ കാരണമാകുമോയെന്ന് ഒരു സംശയം ഉണർത്തിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജനാണ് ഇന്ന് ആർടി-പിസിആർ പരിശോധനയിൽ കോവിഡ് -19 രോഗം പോസിറ്റീവാണെന്ന് കണ്ടെത്തിയത് ടീമിലെ മറ്റുള്ളവരിൽ നിന്ന് താരം സ്വയം ഐസോലേഷനിലേക്ക്‌ പ്രവേശിച്ച് കഴിഞ്ഞു. അതേസമയം നടരാജന്റെ കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല എന്നാണ് ടീം അറിയിക്കുന്നത്

Previous articleടെസ്റ്റ് മത്സരം റദ്ദാക്കിയതുപോലെ ഐപിഎല്‍ നിര്‍ത്തുമോ ? ഇന്ത്യയെ ട്രോളി മൈക്കള്‍ വോണ്‍
Next articleപിറകിലോട്ടോടി സൂപ്പർ ക്യാച്ചുമായി വില്യംസൺ :കണ്ണുതള്ളി പൃഥ്വി ഷാ