ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ നിന്നും ഇപ്പോൾ വളരെ അധികം വിമർശനം കേൾക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. മോശം ഷോട്ട് സെലക്ഷനുകളെ തുടർന്ന് ടെസ്റ്റ് ടീമിലെ സ്ഥാനം വരെ നഷ്ടമാകുമോ എന്നുള്ള ആശങ്കയിലുള്ള റിഷാബ് പന്തിന് ഇപ്പോൾ പിന്തുണയുമായി എത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കോഹ്ലി ഇന്നലെ മൂന്നാം ടെസ്റ്റിന് മുൻപായി വിളിച്ച പ്രസ്സ് മീറ്റിലാണ് ടീം നയം വിശദമാക്കിയത്. തെറ്റുകൾ എല്ലാ താരങ്ങൾക്കും അവരുടെ കരിയറിൽ സംഭവിക്കുമെന്ന് പറഞ്ഞ ക്യാപ്റ്റൻ കോഹ്ലി റിഷാബ് പന്ത് ടീമിലെ പ്രധാന ഘടകമാണെന്നും വിശദമാക്കി. മുൻപ് തനിക്ക് ഇതിഹാസ താരമായ ധോണി നൽകിയ ഒരു ഉപദേശം പറഞ്ഞു കൊണ്ടാണ് റിഷാബ് പന്തിന് പിന്തുണയുമായി കോഹ്ലി എത്തിയത്.
രണ്ടാം ടെസ്റ്റിൽ മോശം ഷോട്ട് കളിച്ചാണ് റിഷാബ് പന്ത് പുറത്തായത്.താരം തന്റെ ഈ പിഴവുകൾ അടക്കം പരിഹരിച്ച് വൈകാതെ തന്റെ ബാറ്റിംഗ് ഫോമിലേക്ക് എത്തുമെന്നാണ് കോഹ്ലിയുടെ അഭിപ്രായം. കൂടാതെ മുൻപ് തനിക്ക് മഹേന്ദ്ര സിംഗ് ധോണി നൽകിയ ഉപദേശവും കോഹ്ലി വ്യക്തമാക്കി.
” കരിയറിൽ ഒരിക്കലും നമ്മൾ ഒരേ തെറ്റ് ആവർത്തിക്കാൻ പാടില്ല എന്നുള്ള വലിയ പാഠം എനിക്ക് നൽകിയത് ധോണിയാണ്.നിങ്ങൾ വരുത്തുന്ന ഒരു തെറ്റിന് ഏഴോ എട്ടോ മാസത്തെ ഇടവേള വേണമെന്ന് എന്നോട് പറഞ്ഞത് ധോണിയാണ്. എങ്കിൽ മാത്രമേ ഒരാൾക്ക് വലിയ കരിയറിലേക്ക് എത്താൻ സാധിക്കും. ധോണിയുടെ ഈ വാക്കുകൾ എന്റെ മനസ്സിലുണ്ട് “വിരാട് കോഹ്ലി വാചാലനായി.
” പരിശീലനത്തിനിടയിൽ ഞാൻ അടക്കം റിഷാബ് പന്തിനോട് സംസാരിച്ചിരുന്നു.ഒരു ബാറ്റ്‌സ്മാൻ പുറത്താകാൻ കാരണമായി മാറിയ ഒരു ഷോട്ട് ആ മാച്ച് സന്ദർഭത്തിന് യോജിച്ചതാണോ എന്നത് ഏറ്റവും ആദ്യം തിരിച്ചറിയുക ആദ്യം ആ ബാറ്റ്‌സ്മാൻ തന്നെയാണ്.നമ്മൾ എല്ലാവരും തന്നെ കരിയറിൽ തെറ്റുകൾ വരുത്താറുണ്ട്. എന്നാൽ ആ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കാതെയിരിക്കുകയെന്നത് സുപ്രധാനമാണ്.നമുക്ക് സംഭവിച്ച ഈ പിഴവ് തിരിച്ചറിയുന്നതാണ് വളരെ ഏറെ പ്രധാനം ” കോഹ്ലി നിരീക്ഷിച്ചു.
ടീമിന് വേണ്ടി അവന്‍ നിലകൊണ്ട, പ്രധാനപെട്ട സാഹചര്യങ്ങളില്‍ വലിയ പ്രകടനം പന്ത് പുറത്തെടുക്കും എന്ന് വീരാട് കോഹ്ലി പ്രത്യാശിച്ചു.