എൽഗറിനെ പുറത്താക്കാൻ ഇതാണ് വഴി : നിർദ്ദേശം നൽകി മുൻ താരം

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം കേപ്ടൗണിൽ ഇന്ന് ആരംഭിക്കുമ്പോൾ ഇരു ടീമുകളും ജയ പ്രതീക്ഷയിലാണ്. ഒന്നാം ടെസ്റ്റിൽ ചരിത്ര ജയം നേടി ടീം ഇന്ത്യ മുൻപിലേക്ക് എത്തി എങ്കിലും രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്‍റെ ആധികാരിക വിജയവുമായിട്ടാണ് സൗത്താഫ്രിക്ക തിരികെ എത്തിയത്. കേപ്ടൗണിൽ റെക്കോർഡുകൾ ഒട്ടും അനുകൂലമല്ല എങ്കിലും ഇത്തവണ ചരിത്രം സൃഷ്ടിക്കാമെന്നുള്ള ഉറച്ച വിശ്വാസതിലാണ്‌ വിരാട് കോഹ്ലിയും സംഘവും. മൂന്നാം ടെസ്റ്റിൽ കളിക്കാൻ എത്തുമ്പോൾ ബാറ്റിങ് നിരയുടെ മോശം ഫോം ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. റിഷാബ് പന്ത്, പൂജാര എന്നിവർ ബാറ്റിംഗ് ഫോമിലേക്ക് എത്തും എന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷ. ഒപ്പം സൗത്താഫ്രിക്കൻ നിരയിലെ ചില പ്രധാന വിക്കറ്റുകളും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്വപ്നം കാണുന്നുണ്ട്.ഇക്കാര്യത്തിൽ വളരെ നിർണായകമാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ വിക്കറ്റ്. രണ്ടാം ടെസ്റ്റിലെ വിജയശിൽപ്പിയാണ് നായകൻ എൽഗർ.

എൽഗറിന്‍റെ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ടീമിന് ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.എൽഗർ വിക്കറ്റ് വീഴ്ത്താൻ രണ്ട് വഴികളാണ് ആകാശ് ചോപ്ര നിർദ്ദേശിക്കുന്നത്. കണ്ണുകൾക്ക് മനോഹാരിത നൽകാത്ത കടുപ്പമേറിയ ബാറ്റ്‌സ്മാന്മാരെ നമ്മൾ സൗത്താഫ്രിക്കൻ നിരയിൽ കാണാറുണ്ട് എന്നും പറഞ്ഞ ആകാശ് ചോപ്ര ഡീൻ എൽഗർ അത്തരത്തിൽ ഒരു മികച്ച ബാറ്റ്‌സ്മാണെന്നും വിശദമാക്കി.”ഗ്രേയിം സ്മിത്ത്, ഗാരി കേഴ്സ്സ്ൺ എന്നിവർക്ക് ഒപ്പം ആ ലിസ്റ്റിൽ ഉൾപെടുത്താനായി കഴിയുന്ന ഒരു താരമാണ് എൽഗർ.രണ്ടാം ടെസ്റ്റിൽ എഡ്ജ് ചെയ്യാതെ എങ്ങനെ എൽഗർ ഇത്രത്തോളം ബോളുകൾ കളിച്ച് എന്നത് നമുക്കും സംശയം വന്നേക്കാം” ആകാശ് ചോപ്ര നിരീക്ഷിച്ചു.

എൽഗർ വിക്കറ്റ് വീഴ്ത്താനായി രണ്ട് പ്ലാനുകളാണ് ആകാശ് ചോപ്ര ഇപ്പോൾ വിശദമാക്കുന്നത്. “അദ്ദേഹഹത്തിന് എതിരെ വളരെ ക്ഷമയോടെ ബൗൾ ചെയ്യാൻ ഇന്ത്യൻ ടീം തയ്യാറാവണം. കൂടാതെ എൽഗർ വിക്കറ്റ് വീഴ്ത്താനായി ഫോർത്ത് സ്റ്റമ്പിൽ പിച്ച് ചെയ്ത ശേഷം ബോൾ അകത്തേക്ക് എത്തിക്കണം. ഈ പ്ലാൻ വർക്ക് ആയെക്കില്ല ചിലപ്പോൾ. എന്നാൽ ഈ പ്ലാനിൽ നിന്നും മാറാൻ ശ്രമിക്കരുത്. മറ്റൊരു പ്ലാൻ എന്തെന്നാൽ റൗണ്ട് ദി വിക്കറ്റിൽ നിന്നും അതിവേഗ ബൗൺസറുകൾ എറിയാം. കൂടാതെ എൽഗറിന് സ്വാതന്ത്ര്യം നൽകാനായി ഇന്ത്യൻ ബൗളർമാർ തയ്യാറാവരുത് ” ചോപ്ര ഉപദേശം നൽകി.