മിന്നല്‍ ❛വാവ❜. സ്റ്റംപിനു പിന്നില്‍ ❛ധോണി❜യായി റിഷഭ് പന്ത്.

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 143 റണ്‍സ് ലീഡ്. 86 ന് 6 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ശ്രീലങ്ക 109 റണ്‍സിനു എല്ലാവരും പുറത്തായി. രണ്ട് വീതം വിക്കറ്റുമായി ജസ്പ്രീത് ബൂംറയും രവിചന്ദ്ര അശ്വിനുമാണ് ശ്രീലങ്കയെ വേഗത്തില്‍ പുറത്താക്കന്‍ സഹായിച്ചത്. ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇന്ന് ബാംഗ്ലൂരില്‍ പിറന്നത്.

36ാം ഓവറില്‍ വിശ്വ ഫെര്‍ണാണ്ടോയാണ് അവസാനമായി പുറത്തായത്. രവിചന്ദ്ര അശ്വിന്‍റെ പന്തില്‍ റിഷഭ് പന്തിന്‍റെ സ്റ്റംപിങ്ങിലൂടെയാണ് ശ്രീലങ്കന്‍ താരം പുറത്തായത്. അശ്വിന്‍റെ ക്യാരം ബോളില്‍ മുന്നോട്ട് അടിക്കാനുളള ശ്രമത്തിനിടെ ബാറ്റില്‍ കൊണ്ടില്ലാ.

70a3819a 7f15 44bf 92f9 f2710e21caa0

വിശ്വ ഫെര്‍ണാണ്ടോയുടെ ബാലന്‍സ് നഷ്ടമാവുകയും ക്രീസില്‍ കാലു കുത്താനുള്ള ശ്രമത്തിനിടെ തന്നെ റിഷഭ് പന്ത് സ്റ്റംപില്‍ കൊള്ളിച്ചു. റിഷഭ് പന്തിന്‍റെ മിന്നല്‍ സ്റ്റംപിങ്ങില്‍ വിശ്വ ഫെര്‍ണാണ്ടോ പുറത്തായി. തീരുമാനം തേര്‍ഡ് അംപയറിനു വിട്ടെങ്കിലും സ്ക്രീനില്‍ ഔട്ട് എന്ന് തെളിഞ്ഞപ്പോഴേക്കും ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറി ലൈന്‍ കടന്നിരുന്നു. അത്രയും കോണ്‍ഫിഡന്‍റോടെയാണ് റിഷഭ് പന്ത് വിക്കറ്റിനായി വാദിച്ചത്.

43 റണ്‍സ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ടോപ്പ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബൂംറ 5 വിക്കറ്റ് നേടി. അശ്വിന്‍, ഷാമി എന്നിവര്‍ രണ്ട് വിക്കറ്റും ആക്ഷര്‍ പട്ടേല്‍ 1 വിക്കറ്റും സ്വന്തമാക്കി.

Previous articleക്രിസ്റ്റ്യാനോ ഹാട്രിക്കിൽ ടോട്ടൻഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്.
Next articleകാര്യങ്ങളെ പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നു. എന്നാല്‍ ധോണി ഞെട്ടിച്ചു ; ഫാഫ് ഡൂപ്ലെസിസ്