കാര്യങ്ങളെ പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നു. എന്നാല്‍ ധോണി ഞെട്ടിച്ചു ; ഫാഫ് ഡൂപ്ലെസിസ്

dhoni and faf

2022 സീസണ്‍ മുതല്‍ പുതിയ യുഗത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കം കുറിക്കുക. 2013 സീസണ്‍ മുതല്‍ ടീമിനെ നയിച്ച വീരാട് കോഹ്ലി, കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍സി റോളില്‍ നിന്നും പിന്‍മാറി. ഇത്തവണ ലേലത്തില്‍ എത്തിച്ച ഡൂപ്ലെസിക്കാണ് ക്യാപ്റ്റന്‍സി സ്ഥാനം കൈമാറിയത്. ഇതുവരെ കിരീടം നേടാത്ത ബാംഗ്ലൂര്‍ വളെരെ പ്രതീക്ഷയോടെയാണ് ഫാഫ് ഡൂപ്ലെസിയെ കാണുന്നത്.

2011 മുതല്‍ അവസാനം വരെ ധോണിക്ക് കീഴില്‍ കളിച്ചാണ് ഫാഫ് ഡൂപ്ലെസിസ് ബാംഗ്ലൂര്‍ ടീമിലേക്കെത്തുന്നത്. ഇപ്പോഴിതാ ധോണിയുടെ ക്യാപ്റ്റന്‍സിയെ പറ്റി സര്‍പ്രൈസായ കാര്യം പറയുകയാണ് സൗത്താഫ്രിക്കന്‍ താരം ഫാഫ് ഡൂ പ്ലെസിസ്. ചെന്നൈ സൂപ്പര്‍ കിംഗ്സിലും റൈസിങ്ങ് പൂനൈ സൂപ്പര്‍ ജയന്‍റസിലും ധോണിക്ക് ഒപ്പം ഫാഫുമുണ്ടായിരുന്നു.

20220313 161211

”ഏറ്റവും സര്‍പ്രൈസായ കാര്യം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ആദ്യമായി വന്നപ്പോള്‍ ക്യാപ്റ്റന്‍സി എങ്ങനെയായിരിക്കമെന്നു എനിക്കൊരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി എന്റെ സങ്കല്‍പ്പത്തില്‍ നിന്നും നേര്‍വിപരീതമായിരുന്നു. കാരണം സൗത്താഫ്രിക്കയുടെ സംസ്‌കാരമാണ് എന്റേത്. അതുകൊണ്ടു തന്നെ ചെന്നൈ ടീമിലേക്കു വന്നപ്പോള്‍ അതെനിക്കു തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു ” നിയുക്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ പറഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
335844

അതേസമയം, എംഎസ് ധോണിയോ വിരാട് കോഹ്‌ലിയോ ആകാൻ ശ്രമിക്കുന്നതിനുപകരം തന്റെ നേതൃശൈലി പുറത്തെടുക്കുമെന്ന് സ്റ്റാർ ബാറ്റർ പറഞ്ഞു. “അന്ന് എന്നെ പഠിപ്പിച്ചത് വ്യത്യസ്ത ക്യാപ്റ്റന്‍ ശൈലികൾ ഉണ്ടെന്നതാണ്, എന്നാൽ നിങ്ങൾക്ക് നിങ്ങളുടേതായ ശൈലി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കാരണം, സമ്മർദം കൂടുതലായിരിക്കുമ്പോൾ അതാണ് എപ്പോഴും നല്ലത്”

20220313 161306

“അതിനാൽ, എനിക്ക് വിരാട് കോഹ്ലിയാകാൻ ശ്രമിക്കാനാവില്ല, കാരണം ഞാൻ വിരാട് കോഹ്ലിയല്ല. എംഎസ് ധോണിയാകാൻ എനിക്ക് കഴിയില്ല. എന്നാൽ എന്റെ നേതൃത്വ ശൈലി വളരാനും പക്വത നേടാനും എന്നെ സഹായിച്ച കാര്യങ്ങൾ ഞാൻ പഠിച്ചു. അതിനാൽ, ആ യാത്രയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to Top