ക്രിസ്റ്റ്യാനോ ഹാട്രിക്കിൽ ടോട്ടൻഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം പോരാട്ടത്തിൽ മേജർ യുണൈറ്റഡിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തോൽപ്പിച്ചത്.

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിൻ്റെ മികവിലായിരുന്നു തകർപ്പൻ വിജയം. പന്ത്രണ്ടാം മിനിറ്റിൽ തകർപ്പൻ ബുള്ളറ്റ് ഷോട്ടിലൂടെ ആയിരുന്നു റൊണാൾഡോ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് പെനാൽറ്റിയിലൂടെ ടോട്ടൻഹാം സമനില നേടി.

275723588 2818839365088333 2644798740315266399 n

ഇംഗ്ലണ്ട് താരം ഹാരി കൈൻ ആയിരുന്നു പെനാൽറ്റി വലയിൽ എത്തിച്ചത്. ഇത് കഴിഞ് മൂന്നു മിനിറ്റുകൾക്ക് ശേഷം റൊണാൾഡോ വീണ്ടും യുണൈറ്റഡിനെ മുൻപിൽ എത്തിച്ചു.

275739773 458276859374767 255475041492821523 n

ആദ്യപകുതിയിൽ മുന്നിട്ടതിനുശേഷം രണ്ടാംപകുതിയിലെ 72 മിനിറ്റിൽ ക്യാപ്റ്റൻ മഗ്വൈർ കാലിൽ തട്ടി പോസ്റ്റിൽ കയറിയ സെൽഫ് ഗോളിലൂടെ ടോട്ടൻഹാം സമനില ഗോൾ നേടി. എൺപത്തിയൊന്നാം മിനിറ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ യുണൈറ്റഡിൻ്റെ വിജയ ഗോളും റൊണാൾഡോയുടെ ഹാട്രിക്കും പൂർത്തിയാക്കി.

275747221 1087733575113527 7853853266608029502 n