ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനായി കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനങളാണ് കാഴ്ചവവെക്കാറുള്ളത് എങ്കിലും കിരീടം നേടാൻ ഇന്ത്യൻ സംഘത്തിന് കഴിയാറില്ല. 2013ലാണ് അവസാനമായി ഇന്ത്യൻ ടീം ഒരു ഐസിസി കിരീടം നേടിയത്. കൂടാതെ മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം എത്തിയ വിരാട് കോഹ്ലിക്ക് ഐസിസി ടൂർണമെന്റുകളിൽ നായകനായി തിളങ്ങാനും കഴിഞ്ഞില്ല. ഇപ്പോൾ ഇന്ത്യൻ ടീമിന് ഒരു പുതിയ നായകനെ നിർദ്ദേശിക്കുകയാണ് മുൻ ഇന്ത്യൻ താരം അരുൺ ലാൽ.
നിലവിൽ മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ക്യാപ്റ്റനായി തുടരുമ്പോൾ അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആരാകണം എന്നാണ് അരുൺ ലാൽ പറയുന്നത്. രോഹിത് ശർമ്മ കളി മതിയാക്കി വിരമിക്കുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത് ഇന്ത്യൻ ടീം ക്യാപ്റ്റനാകണം എന്നാണ് അരുൺ ലാലിന്‍റെ അഭിപ്രായം. ബാറ്റ് കൊണ്ടും മികച്ച ഫോമിലുള്ള റിഷാബ് പന്ത് ഒരു കംപ്ലീറ്റ് ക്രിക്കറ്ററായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“സമ്മർദ്ദ സമയങ്ങളെ എല്ലാം അനായസം നേരിടാനുള്ള മിടുക്ക് റിഷാബ് പന്തിനുണ്ട്. അതാണ് അദ്ദേഹത്തെ സ്പെഷ്യലാക്കി മാറ്റുന്നത്. അതാണ് ഒരു നായകനും വേണ്ടതായ കാര്യം. റിഷാബ് പന്തിന്റെ ഈ അറ്റാക്കിങ് മൈൻഡ് അദ്ദേഹത്തെ മറ്റുള്ള താരങ്ങളേക്കാൾ അദ്ദേഹത്തെ സ്പെഷ്യലാക്കി മാറ്റും.
പന്ത് പോലൊരു പോസിറ്റീവ് മൈൻഡും അറ്റാക്കിങ് ബാറ്ററുമായ ക്യാപ്റ്റൻ ഇന്ത്യക്ക് വളരെ അധികം ഗുണം നൽകും. കൂടാതെ അദ്ദേഹത്തിന് അനേകം മേഖലകളിൽ മൂന്ന് ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും “അരുൺ ലാൽ അഭിപ്രായം വ്യക്തമാക്കി.