റിഷഭ് പന്തിനെ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കി. പകരക്കാനെ പ്രഖ്യാപിച്ചട്ടില്ലാ.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്തിനെ പുറത്താക്കി. ആദ്യ ഏകദിനം തുടങ്ങാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേയാണ് ബിസിസിഐ പ്രസ്താവന ഇറക്കിയത്. മെഡിക്കൽ ടീമിൻ്റെ നിർദ്ദേശപ്രകാരമാണ് താരത്തെ ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.

ന്യൂസിലൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ റിഷഭ് പന്ത് പരിക്കിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഡിസംബർ 14 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പന്ത് ടീമിനൊപ്പം ചേരും എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചട്ടില്ലാ.

കെ എൽ രാഹുലാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും ബംഗ്ലാദേശിനെതിരേ കളിക്കില്ല. താരത്തിനു പരിശീലനത്തിനിടെ പരിക്കേറ്റിരിന്നു.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (c), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (wk), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ ; ലിറ്റൺ ദാസ് (c), അനാമുൽ ഹഖ്, നജ്മുൽ ഹൊസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം (wk), മഹ്മൂദുള്ള, അഫീഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, ഹസൻ മഹ്മൂദ്, മുസ്തഫിസുർ റഹ്മാൻ, ഇബാദോട്ട് ഹുസൈൻ

Previous articleടോസ് ഭാഗ്യം ബംഗ്ലാദേശിനു. റിഷഭ് പന്തിനെ പുറത്താക്കി. അരങ്ങേറ്റം കുറിച്ച് യുവ താരം
Next articleവിരാട് കോഹ്ലിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവുന്നില്ലാ. കവറില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ബംഗ്ലാദേശ് ക്യാപ്റ്റന്‍