വിരാട് കോഹ്ലിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവുന്നില്ലാ. കവറില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ബംഗ്ലാദേശ് ക്യാപ്റ്റന്‍

ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 11ാം ഓവര്‍ കഴിയുമ്പോള്‍ 3 വിക്കറ്റ്, നഷ്ടമായി.

7 റണ്‍ നേടിയ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പവര്‍പ്ലേക്ക് ശേഷം പന്തെറിയാനെത്തിയ ഷാക്കീബ് അല്‍ ഹസ്സനാണ് ഇന്ത്യയെ തകര്‍ത്തത്. 3 പന്തിനുള്ളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും വിരാട് കോഹ്ലിയേയും ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ്മ (27) ബൗള്‍ഡായപ്പോള്‍ വിരാട് കോഹ്ലിയെ (9) ഒന്നാന്തരം ക്യാച്ചിലൂടെയാണ് ലിറ്റണ്‍ ദാസ് പുറത്താക്കിയത്.

കവറിലൂടേ അടിക്കാനുള്ള ശ്രമത്തില്‍ ഡൈവ് ചെയ്താണ് ലിറ്റണ്‍ ദാസ് കൈപിടിയില്‍ ഒതുക്കിയത്. ഒരുവേള വിരാട് കോഹ്ലി അമ്പരപ്പോടെയാണ് ഈ ക്യാച്ച് നോക്കി നിന്നത്. കോഹ്ലി പുറത്തായതോടെ 49 ന് 3 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു.