ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. ടി :20 പരമ്പര 2-1ന് നേടിയതിന് പിന്നാലെയാണ് ഏകദിന പരമ്പരയും ഇന്ത്യൻ സംഘം 2-1ന് നേടിയത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം മികച്ച ഒരു സംഘമായി മാറുമ്പോൾ പോലും വരുന്ന ടി :20 ക്രിക്കറ്റ് ലോകക്കപ്പ് മുൻപ്, ഇന്ത്യൻ ആരാധകർക്ക് ആശങ്കകൾ ധാരാളമാണ്.
എന്നാൽ ഇന്ത്യൻ ടീമിന് ലഭിച്ച ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്നാണ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത് . തന്റെ കന്നി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മാച്ചിൽ റിഷാബ് പന്ത് നേടിയത്. വളരെ പക്വതയോടെ 125 റൺസ് നേടി ഇന്ത്യക്ക് ഏകദിന പരമ്പര ജയം സമ്മാനിച്ച റിഷാബ് പന്തിനെ മുൻ താരങ്ങൾ അടക്കമാണ് വാനോളം പുകഴ്ത്തിയത്.
ഇപ്പോൾ റിഷാബ് പന്തിനെ അഭിനന്ദിച്ചും താരം തന്റെ പിഴവുകളിൽ നിന്നും പാഠങ്ങൾ പഠിച്ചതിതിൽ സന്തോഷം രേഖപെടുത്തിയും രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ. സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിൽ അടക്കം റിഷാബ് പന്ത് കാണിച്ച തെറ്റുകൾ സുനിൽ ഗവാസ്ക്കർ ചൂണ്ടികാട്ടി.
“റിഷാബ് സൗത്താഫ്രിക്കക്ക് എതിരെ തനിക്ക് സംഭവിച്ച തെറ്റുകൾ മനസ്സിലാക്കിയാണ് ഇപ്പോള്‍ കളിക്കുന്നത്. അതാണ് ഈ ഒരു സെഞ്ച്വറി ഇന്നിങ്സിൽ റിഷാബിനെ സഹായിച്ചത്. അദ്ദേഹം ഓഫ് സ്റ്റമ്പ് വെളിയിൽ കൂടിയുള്ള ബോളുകളിൽ ലെഗ് സൈഡ് ഷോട്ടുകൾ അടക്കം കളിക്കാൻ നോക്കിയാണ് പുറത്തായത്. എന്നാൽ സെഞ്ച്വറി പിറന്ന ഇന്നിംഗ്സിൽ അദ്ദേഹം എന്ത് കരുതലിലാണ് ഓരോ ഷോട്ടും കളിച്ചത്. തന്റെ തെറ്റ് റിഷാബ് പന്ത് മനസ്സിലാക്കി കളിക്കുന്നത് കാണുമ്പോള്‍ സന്തോഷം ” സുനിൽ ഗവാസ്ക്കർ അഭിപ്രായപ്പെട്ടു.