ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് വീക്ക്‌ ആണ് : വെളിപ്പെടുത്തി മുൻ താരം

images 10

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര 2-1ന് സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും മറ്റൊരു നേട്ടത്തിലേക്കാണ് എത്തിയത്. ഇംഗ്ലണ്ട് മണ്ണിൽ ഏകദിന, ടി :20 പരമ്പരകൾ നേടുന്ന നായകനായി രോഹിത് ശർമ്മ മാറിയപ്പോൾ ചില ന്യൂനതകൾ അടക്കം ഇന്ത്യൻ സ്‌ക്വാഡിൽ വ്യക്തമാണ്. ഒരു കാലത്ത് ഇന്ത്യൻ ബാറ്റിംഗ് കരുത്തായിരുന്ന ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാരുടെ ഇപ്പോഴത്തെ മോശം ഫോമാണ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിംഗ് മികവ് എക്കാലവും പ്രശംസനീയമാണ്. ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവർ ഇന്ത്യക്ക് സമ്മാനിച്ചത് അനേകം ജയങ്ങളാണ്.

എന്നാൽ പഴയ മികവിന്റെ ഏഴലയത്തിലേക്ക് പോലും എത്താൻ മൂവർക്കും കഴിഞ്ഞിട്ടില്ല. ഏകദിന പരമ്പരയിൽ മൂവരും നിരാശപെടുത്തി. മൂന്നാം ഏകദിനത്തിൽ ധവാൻ ഒരു റൺസ്‌ നേടിയപ്പോൾ രോഹിത് ശർമ്മ (17 റൺസ്‌ ), വിരാട് കോഹ്ലി (17 റൺസ്‌ ) എന്നിവർ അതിവേഗം പുറത്തായി. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് പിന്നാലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് കൂടി വരാനിരിക്കേ ഇന്ത്യൻ ടീമിന്റെ ടോപ് ത്രീയിൽ എന്തെങ്കിലും മാറ്റം വേണമോ എന്നതാണ് ശ്രദ്ധേയ ചോദ്യം.ഇക്കാര്യം വിശദമാക്കി രംഗത്ത് എത്തുകയാണണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ. പഴയ പോലെ ഒരു വീര്യം ഇന്ത്യൻ ടോപ് ത്രീ ബാറ്റ്‌സ്മാന്മാർക്ക് ഇല്ലെന്നാണ് ജാഫറുടെ നിരീക്ഷണം

Read Also -  ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.
images 9

“നമുക്ക് അറിയാം ഇന്ത്യൻ ടീമിന്റെ ചരിത്ര ജയങ്ങളിൽ എല്ലാം വലിയ പ്രകടനമാണ് ടോപ് ത്രീ കാഴ്ചവെച്ചിട്ടുള്ളത്. അവർ മൂവരും അനേകം ജയങ്ങൾ ഇന്ത്യക്ക് നൽകിയിട്ടുണ്ട്. പക്ഷേ ഇന്ന് അവർക്ക് ആ ഒരു മികവില്ല. രോഹിത് ശർമ്മയുടെ സ്ഥിരതയില്ലായ്മയാണ് പ്രശ്നം.വിരാട് കോഹ്ലി നമുക്ക് അറിയാം കടന്ന് പോകുന്നത് കരിയറിലെ തന്നെ മോശം സമയത്തിൽ കൂടിയാണ്. രോഹിത് ശർമ്മ റൺസ്‌ സ്ഥിരമായി നേടേണ്ടതുണ്ട്. മിഡിൽ ഓർഡർ റൺസ്‌ നേടുന്നത് തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ടോപ് ത്രീക്ക്‌ മുൻപിൽ അനുഗ്രഹമായി മാറുന്നത്.” വസീം ജാഫർ അഭിപ്രായം വ്യക്തമാക്കി

Scroll to Top