ചിന്നസ്വാമിയില്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുന്നോടിയായി ഇന്ത്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലന സെക്ഷനില്‍ അതിഥിയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എത്തി. നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കുകയാണ് റിഷഭ് പന്ത്.
![നോക്കിയേ ഇതാരെ വന്നേക്കുന്നതെന്ന് ? മൂന്നാം ടി20 ക്ക് മുന്നോടിയായി ഇന്ത്യക്ക് ഒരു സ്പെഷ്യല്‍ അതിഥി. 1 GD](https://sportsfan.in/wp-content/uploads/2024/01/GD-PdZ9acAAb6rx.jpeg)
പരിശീലനത്തില്‍ എത്തിയ റിഷഭ് പന്ത് ടീം അംഗങ്ങളുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
2022 ഡിസംബറിലെ കാറപകടത്തിനു ശേഷം റിഷഭ് പന്ത് ക്രിക്കറ്റ് കളത്തിലേക്ക് എത്തിയട്ടില്ലാ. 2024 ഐപിഎല്ലിനു മുന്നോടിയായി ഫിറ്റ്നെസ് വീണ്ടെടുക്കാനാണ് റിഷഭ് പന്തിന്‍റെ ശ്രമം.