കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വമ്പന്‍ പരാജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഏറ്റു വാങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 272 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 166 റണ്‍സിനു ഡല്‍ഹി പുറത്തായി. നാലു മത്സരങ്ങളില്‍ നിന്നും മൂന്നാം തോല്‍വിയോടെ ഡല്‍ഹി ഒന്‍പതാം സ്ഥാനത്താണ്.
തോല്‍വിക്ക് പിന്നാലെ സ്ലോ ഓവര്‍ റേറ്റിനു ഡല്‍ഹി ടീം ഒന്നടങ്കം പിഴ ശിക്ഷ ലഭിച്ചു. ക്യാപ്റ്റന്‍ റിഷഭ് പന്തിനു 24 ലക്ഷവും ഇംപാക്ട് പ്ലെയറായ അഭിഷേക് പോരലിനടക്കം മറ്റ് ടീം അംഗങ്ങള്‍ക്ക് 6 ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടക്കണം. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തിലും ഡല്‍ഹിക്ക് സ്ലോ ഓവര്‍ റേറ്റ് ശിക്ഷ ലഭിച്ചിരുന്നു.
ഏപ്രില്‍ 7 ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഇതിലും സ്ലോ ഓവര്‍ റേറ്റ് ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ നിന്നു വിലക്കും മാച്ച് ഫീയുടെ 100 ശതമാനവും പിഴയായി അടക്കുകയും വേണം.