ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം വളരെ അധികം നിരാശ മാത്രം സമ്മാനിച്ചാണ് ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യൻ ക്യാംപിലെ കോവിഡ് വ്യാപനം കാരണം മത്സരം ഉപേക്ഷിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം നഷ്ടമായത് മികച്ച ഒരു ടെസ്റ്റ് മത്സരം കൂടിയാണ്. ഓവൽ ടെസ്റ്റിൽ മിന്നും ജയവുമായി ഇന്ത്യൻ ടീം 2-1ന് പരമ്പരയിൽ മുൻപിൽ നിൽക്കുമ്പോൾ കൂടിയാണ് മത്സരം ഉപേക്ഷിച്ചതെന്നതും നിർണായകമായ അനേകം ചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്.ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര മതിയാക്കി ഐപിൽ മത്സരങ്ങൾ കളിക്കാനായി ടീം ഇന്ത്യയുടെ അനേകം താരങ്ങൾ യൂഏയിൽ എത്തി കഴിഞ്ഞു.
എന്നാൽ ഇന്ത്യൻ താരങ്ങളുടെ പിന്മാറ്റം ഒട്ടനവധി വിമർശനങ്ങൾക്കും കൂടി കാരണമായി കഴിഞ്ഞിരുന്നു. ഐപിൽ മാത്രം മുന്നിൽ കണ്ടാണ് ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിൽ നിന്നുള്ള പിന്മാറ്റം എന്ന് പല മുൻ താരങ്ങളും അഭിപ്രായപെടുമ്പോൾ ഇന്ത്യൻ ടീമിന്റെ നടപടിയെ പിന്തുണച്ചും ഒപ്പം പരമ്പരയുടെ ഭാവി എന്താകുമെന്ന് കൂടി പറയുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.ഇന്ത്യൻ ടീം ക്യാമ്പിൽ തുടർച്ചയായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതാണ് അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാനുള്ള കാരണമെന്ന് പറഞ്ഞ ഗാംഗുലി ടെസ്റ്റ് മത്സരം അടുത്ത വർഷം നടക്കുമെന്നാണ് വിശ്വാസമെന്നും തുറന്ന് പറഞ്ഞു.കൂടാതെ ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് അടുത്ത വർഷം ഒരു ടെസ്റ്റ് മത്സര പരമ്പരയായി കളിക്കാനാണ് ആലോചന എന്നും സൗരവ് ഗാംഗുലി പറഞ്ഞു
“അഞ്ചാമത്തെ ടെസ്റ്റ് ഉപേക്ഷിക്കാനുള്ള കാരണം ഒരിക്കലും ഐപിൽ അല്ല. ടീം ഫിസിയോക്ക് കോവിഡ് സ്ഥിതീകരിച്ചത് താരങ്ങളെ എല്ലാം ആശങ്കയിലാക്കി. പല താരങ്ങളും ഫിസിയോക്ക് ഒപ്പം വളരെ ഏറെ സമയം ഇടപഴകി. അതിനാൽ പല താരങ്ങളും കോവിഡ് ഭീതിയിലായിരുന്നു. രോഗം വ്യാപിക്കുമോ എന്നുള്ള സംശയം താരങ്ങളിൽ കൂടി സജീവമായിരുന്നു. ടെസ്റ്റ് മത്സരത്തിൽ കളിക്കാനായി അവർ വിസമ്മതിച്ചതിൽ നമുക്ക് ആരെയും കുറ്റം പറയുവാൻ കഴിയില്ല. അത്തരം ഒരു സാഹചര്യമാണ് നേരിട്ടത് “ദാദ തന്റെ അഭിപ്രായം വിശദമാക്കി
“താരങ്ങളുടെ ആശങ്ക മനസ്സിലാക്കാൻ ബിസിസിഐക്ക് സാധിച്ചു. അല്ലാതെ പലരും പറയുന്നത് പോലെ ഐപിൽ അതിനുള്ള കാരണമല്ല. ഒരിക്കലും ഇങ്ങനെ ഒരു നീക്കവും ബിസിസിഐ അനുവദിക്കില്ല “സൗരവ് ഗാംഗുലി തന്റെ നിലാപാട് വ്യക്തമാക്കി. അതേസമയം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി അഞ്ചാം ടെസ്റ്റ് സംബന്ധിച്ച ചർച്ചകൾക്കായി ദാദ ഇംഗ്ലണ്ടീലേക്ക് വൈകാതെ എത്തും