മുംബൈയുടെ കപ്പിത്താൻ ഇന്ത്യൻ പരിശീലകനാകുമോ :ചർച്ചയായി താരം നൽകിയ മറുപടി

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്റെ റോൾ അവസാനിപ്പിക്കുന്നതായി നിലവിലെ ടീം ഇന്ത്യയുടെ ഹെഡ് കോച്ച് രവി ശാസ്ത്രി വിശദമാക്കിയിരിന്നു.2017മുതൽ ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രി വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ പരിശീലന കുപ്പായത്തിൽ കാണില്ല എന്നും തുറന്നുപറഞ്ഞിരുന്നു. ഇതോടെ രവി ശാസ്ത്രിക്ക്‌ പകരം ആരാകും ടീം ഇന്ത്യയുടെ കോച്ചാകും എന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്തും വളരെ അധികം സജീവമായി മാറി കഴിഞു. അതേസമയം ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായി മറ്റൊരു മുൻ ഇന്ത്യൻ താരത്തെ പരീക്ഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത് എന്നും സൂചനകളുണ്ട്. നിലവിലെ ഇന്ത്യൻ ടീം കോച്ചിംഗ് പാനലിനെ പൂർണ്ണമായി തന്നെ മറ്റുവാനുള്ള ആലോചന ബിസിസിഐ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സജീവമാണ്.

എന്നാൽ ദേശീയ മാധ്യമങ്ങൾ അടക്കം ചിലർ റിപ്പോർട്ട്‌ ചെയ്യുന്ന ഒരു പുത്തൻ വാർത്തയാണ് ആരാധകർക്കിടയിൽ എല്ലാം ചർച്ചയായി മാറുന്നത്. നിലവിൽ അനിൽ കുംബ്ല, ലക്ഷ്മൺ അടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങളെ അടക്കം ടീം ഇന്ത്യയുടെ മുഖ്യ പരിശീലക റോളിൽ പരിഗണിക്കാനാണ് ബിസിസിഐയും ഒപ്പം സെലക്ഷൻ കമ്മിറ്റിയും വിശദമായി ആലോചിക്കുന്നത് എങ്കിലും മറ്റുള്ള ചില സർപ്രൈസ് നീക്കങ്ങൾക്ക്‌ കൂടി ചില ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് സൂചന

മുൻ ശ്രീലങ്കൻ ഇതിഹാസ താരവും ഒപ്പം ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് പരിശീലകനുമാ ജയവർദ്ധനെയും ടീം ഇന്ത്യയുടെ പരിശീലകനാക്കുവാൻ ചില ചർച്ചകൾ നടക്കുന്നുണ്ട് എന്നും ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ മുംബൈ ടീം പരിശീലക കുപ്പായത്തിൽ മാത്രമാണ് ശ്രദ്ധയെന്ന് പറഞ്ഞ ജയവർദ്ധന ബിസിസിഐയുടെ ആവശ്യത്തോട് നോ പറഞ്ഞുവെന്നാണ് സൂചന. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും താരത്തെ പരിശീലകനാക്കുവാനുള്ള ആലോചന നടത്തിയെങ്കിലും താരം തയ്യാറായില്ല

Previous articleഎല്‍-ക്ലാസിക്കോയിലൂടെ ഐപിഎല്‍ രണ്ടാം ഘട്ടം ആരംഭം. ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നു
Next articleഇവരാണ് കോഹ്ലിയുടെ ആയുധം. സാഹചര്യങ്ങള്‍ അറിയാവുന്നവര്‍.