ഇവരാണ് കോഹ്ലിയുടെ ആയുധം. സാഹചര്യങ്ങള്‍ അറിയാവുന്നവര്‍.

288188.4

ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പുതിയ താരങ്ങളായ വാനിദു ഹസാരംഗയും ദുഷ്മന്ത ചമീരയും ടീമിനു വലിയ സഹായകമാകും എന്ന് ക്യാപ്റ്റന്‍ വീരാട് കോഹ്ലി. സീസണിന്റെ ആദ്യ ഘട്ടത്തില്‍ ആര്‍സിബിക്കായി കളിച്ച കെയ്ന്‍ റിച്ചാര്‍ഡ്സണും ആദം സാമ്പയ്ക്കും പകരമായാണ് ശ്രീലങ്കന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ഞങ്ങള്‍ക്ക് കുറച്ച്‌ പകരക്കാരെയും ലഭിച്ചു. ആദ്യ മത്സരത്തില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്ന കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാംപ, രണ്ടാം പകുതിയില്‍ കളിക്കുന്നില്ലെന്ന് തീരുമാനം എടുത്തു, അത് തികച്ചും മനസ്സിലാക്കാവുന്ന കാരണങ്ങളാലാണ് “

” ഇവിടത്തെ സാഹചര്യങ്ങള്‍ അറിയാവുന്ന രണ്ട് കളിക്കാരെയാണ് ഞങ്ങള്‍ക്ക് പകരക്കാരായി ലഭിച്ചത്, ഈ സീസണിലെ ഉപ ഭൂഖണ്ഡത്തിലെ സാഹചര്യങ്ങള്‍ സമാനമാണ്. വനിഡു ഹസാരംഗ, ദുഷ്മന്ത ചമീര എന്നിവര്‍ ശ്രീലങ്കയില്‍ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഇതുപോലുള്ള പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് അവര്‍ക്ക് അറിയാം. അവരുടെ സ്കില്ലുകള്‍ നമുക്ക് വലിയ സഹായമാകും ” വീരാട് കോഹ്ലി പറഞ്ഞു.

Wanindu Hasaranga

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ ലൈനപ്പില്‍ ഇടം നേടാന്‍ നേടാന്‍ സാധ്യതയുള്ള താരമാണ് ഓള്‍റൗണ്ടര്‍ ഹസരങ്ക. 17 ടി20 മത്സങ്ങള്‍ ശ്രീലങ്കയില്‍ കളിച്ചപ്പോള്‍ 6.6 എക്കോണോമിയില്‍ 26 വിക്കറ്റുകള്‍ നേടി. ഇംഗ്ലണ്ട് പര്യടനത്തില്‍ ലോവര്‍ ഓഡറില്‍ ബാറ്റിംഗിലും തിളങ്ങി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആര്‍സിബി മൂന്നാം സ്ഥാനത്താണ്, ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചു കൊണ്ടാണ് ആര്‍സിബി പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിച്ചിരിക്കുന്നത്. തിങ്കളാഴ്ച അബുദാബിയില്‍ വെച്ചു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം

Scroll to Top