ഇന്നലെയായിരുന്നു ലോകകപ്പ് ചരിത്രങ്ങളിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നടന്നത്. പാക്കിസ്ഥാനെതിരെ സിംബാബ്വെ ഒരു റൺസിന് ജയിച്ചായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി നടത്തിയത്. പിന്നീട് ഒട്ടനവധി പേരാണ് സിംബാബുവെയുടെ പോരാട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
പിന്നീട് മത്സരശേഷം വലിയ വിവാദങ്ങൾക്കാണ് വഴിവെക്കുന്നത്. “മിസ്റ്റർ ബീൻ” എന്ന് പരാമർശമാണ് രാജ്യങ്ങൾ തമ്മിലുള്ള വാക്ക് പോരായി മാറിയത്. പാക്കിസ്ഥാനെതിരായ മത്സരശേഷം സിംബാബവേ പ്രസിഡൻ്റ് എമേഴ്സൺ ഡാംബുഡ്സോ നാംഗാഗ്വെയുടെ ട്വിറ്റാണ് വലിയ വാക് പോരിന് വഴി വച്ചത്. അടുത്ത തവണ യഥാർത്ഥ മിസ്റ്റർ ബീനെ ഞങ്ങളുടെ നാട്ടിലേക്ക് അയക്കണമെന്നാണ് സിംബാബ്വെ പ്രസിഡൻ്റ് ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വിറ്ററിലൂടെ നൽകുകയും ചെയ്തു.
“ഞങ്ങൾക്ക് യഥാർത്ഥ മിസ്റ്റർ ബീൻ ഇല്ലായിരിക്കാം. പക്ഷേ യഥാർത്ഥ ക്രിക്കറ്റ് സ്പിരിറ്റ് ഉണ്ട്. അതുപോലെ ഞങ്ങൾ പാക്കിസ്ഥാൻകാർക്ക് ഒരു ശീലമുണ്ട്. തിരിച്ചടികളിൽ തളരാതെ തിരിച്ചുവരിക എന്നത്. മിസ്റ്റർ പ്രസിഡൻ്റ്, അഭിനന്ദനങ്ങൾ. നിങ്ങളുടെ ടീം നന്നായി കളിച്ചു.”- ഇതായിരുന്നു പാകിസ്ഥാൻ പ്രസിഡൻ്റ് നൽകിയ മറുപടി. മിസ്റ്റർ ബീൻ വിവാദം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ 2016ൽ സിംബാബ്വെയിൽ പരിപാടി അവതരിപ്പിക്കാനായി നടൻ റോവാൻ അറ്റ്കിൻസൻ്റെ അപരനായ നടൻ ആസിഫ് സിംബാബവെയിലെത്തി. എന്നാൽ പരിപാടി പരാജയപ്പെട്ടു.
ഈ സംഭവത്തെ അടിസ്ഥാനമാക്കി ഒരു ആരാധകൻ പാക്കിസ്ഥാനെതിരായ മത്സരത്തലെന്ന് ട്വീറ്റ് ചെയ്തു. ആ. ട്വീറ്റ് വൈറലായി. ഞങ്ങൾ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല, യഥാർത്ഥ മിസ്റ്റർ ബീനിന് പകരം നിങ്ങൾ വ്യാജനെ അയച്ചു. അതിനുള്ള മറുപടി നാളെ തരാം. നിങ്ങളെ രക്ഷിക്കാൻ മഴ ദൈവങ്ങളോട് പ്രാർത്ഥിച്ചോളു
ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്. പിന്നീട് ഈ ട്രീറ്റ് വൈറൽ ആകുകയാണ് രാജ്യങ്ങൾ തമ്മിലുള്ള നാടകീയ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയും ആയിരുന്നു.