നിയമം ലംഘിച്ച് പാക്ക് താരം ഓടി തുടങ്ങി. റാസയുടെ ബ്രില്യന്‍സ് പാക്കിസ്ഥാനെ തോല്‍പ്പിച്ചു.

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ സിംബാബ്‌വ 1 റണ്‍സിനു വിജയം നേടിയിരുന്നു. അവസാന പന്തില്‍ 3 റണ്‍ വേണമെന്നിരിക്കെ ഷഹീന്‍ അഫ്രീദി രണ്ടാം റണ്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് റണ്ണൗട്ടായി.

ബ്രാഡ് ഇവാന്‍സ് എറിഞ്ഞ അവസാന പന്ത് എറിയുന്നതിനു മുന്‍പേ നോണ്‍ സ്ട്രൈക്കില്‍ നിന്ന മുഹമ്മദ് വസീം ഓടി തുടങ്ങിയിരുന്നു. ഷഹീന്‍ ലോങ്ങ് ഓണിലേക്ക് അടിച്ച പന്ത് റാസയാണ് എറിഞ്ഞുകൊടുത്തത്.

FgFajXhVUAA5SSl

വസീം നേരത്തെ തന്നെ ഓടിയത് മനസ്സിലാക്കിയ റാസ സ്ട്രൈക്ക് എന്‍ഡിലേക്കാണ് പന്തെറിഞ്ഞു കൊടുത്തത്. വിക്കറ്റ് കീപ്പര്‍ ഷഹീനെ റണ്ണൗട്ടാക്കുകയും ചെയ്തു. ഒരുപക്ഷേ നോൺ സ്ട്രൈക്കർ എൻഡിലേക്കാണ് എറിഞ്ഞതെങ്കിൽ പാകിസ്ഥാൻ രണ്ട് റൺസ് എടുക്കുകയും മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയും ചെയ്തേനെ.