അവനിൽ ഇനിയും കരുത്തുണ്ട് :ലോകകപ്പ് ടീമിനെ സെലക്ട് ചെയ്ത്‌ മുൻ ഇന്ത്യൻ താരം

IMG 20210710 101834

ക്രിക്കറ്റ്‌ പ്രേമികളുടെയെല്ലാം മുഴുവൻ ശ്രദ്ധയും ഇപ്പോൾ വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിലേക്കാണ്.ഈ വർഷം ഒക്ടോബർ 17 മുതൽ നവംബർ പതിനാല് വരെ നടക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ കിരീടം നേടി വളരെ ഏറെ നാളത്തെ വിമർശനത്തിനും വിരാമം കുറിക്കുവാനാണ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയും ആഗ്രഹിക്കുന്നത്. ടീം ഇന്ത്യയുടെ പ്രമുഖരായ പല താരങ്ങളും നിലവിൽ മികച്ച ഫോമിലാണെന്നതും ഒപ്പം യുവ താരങ്ങൾ പലരും മികച്ച വെടിക്കെട്ട് ബാറ്റിങ് പ്രകടനം ആവർത്തിക്കുന്നതും ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്.

എന്നാൽ വരാനിരിക്കുന്ന ടി :20 ലോകകപ്പ് ടീമിലേക്ക് ആരൊക്കെ ഇടം പിടിക്കുമെന്ന ചർച്ചകൾ സജീവമാണ്. മുൻ താരങ്ങൾ അടക്കം ഇക്കാര്യത്തിൽ അഭിപ്രായം വിശദമാക്കി കഴിഞ്ഞു. പക്ഷേ വളരെ വ്യത്യസ്തമായ ഒരു ടീമിനെ ലോകകപ്പിന് അയക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം റിതീന്ദർ സിങ് സോധി. ശിഖർ ധവാൻ അടക്കമുള്ള താരങ്ങൾക്ക് ഉറപ്പായും ലോകകപ്പ് ടീമിൽ അവസരം നൽകണമെന്ന് ആവശ്യം ഉന്നയിക്കുന്ന താരം മുഹമ്മദ്‌ സിറാജിനെയും ടീമിൽ ഉൾപ്പെടുത്തി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ലോകകപ്പ് പോലൊരു ടൂർണമെന്റിൽ എന്റെ അഭിപ്രായത്തിൽ നിർണായക ഘടകമായി മാറുക അനുഭവസമ്പത്താണ്. ഇന്ത്യൻ ടീമിനായി ഏറെ വാർഷങ്ങളിൽ കളിച്ച എക്സ്പീരിയൻസ് ധവാൻ ഈ ടി :20 ലോകകപ്പിലും ഉപയോഗിക്കാനാണ് സാധ്യത.രോഹിറത് ശർമ, ലോകേഷ് രാഹുൽ എന്നിവരാണ് ഫസ്റ്റ് ചോയിസ് ഓപ്പണർമാർ. പക്ഷേ എക്സ്പീരിയൻസ് കൂടി പരിഗണിച്ചാൽ ധവാൻ റിസർവ് ഓപ്പണർ റോളിൽ ടീമിലേക്ക് എത്തും. വരാനിരിക്കുന്ന ഐപിൽ മത്സരങ്ങളിൽ തിളങ്ങുവാൻ സാധിച്ചാൽ ഉറപ്പായും ധവാൻ ടീമിലേക്ക് എത്തും.കൂടാതെ പേസ് ബൗളർമാരിൽ മുഹമ്മദ്‌ സിറാജ് കളിക്കേണ്ടത് അത്യാവശ്യമാണ്. ഭുവി, ബുംറ എന്നിവർക്ക് ഒപ്പം സിറാജിനും തിളങ്ങുവാൻ സാധിക്കും. നിലവിൽ ഏറെ ആത്മവിശ്വാസത്തോടെ പന്തെറിയുന്ന സിറാജ് ലോകകപ്പിൽ തിളങ്ങും “മുൻ താരം അഭിപ്രായം വിശദമാക്കി

റിതീന്ദർ സിങ് സോധി ടീം :രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ശിഖർ ധവാൻ,റിഷാബ് പന്ത് സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ

Scroll to Top