ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ലോർഡ്‌സിൽ ആരംഭിച്ചപ്പോൾ ടോസ് ഭാഗ്യം ഇന്ത്യക്ക് മുൻപിൽ വില്ലനായി എത്തി. ടോസ് നഷ്ടമായ ഇന്ത്യൻ ടീമിന് പക്ഷേ ബാറ്റിങ്ങിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ജോഡി മനോഹര ബാറ്റിങ് പ്രകടനത്താൽ ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും ക്ലാസ്സ് ബാറ്റിങ് വിരുന്നൊരുക്കിയപ്പോൾ സ്വപ്നതുല്യ നേട്ടങ്ങളാണ് പിറന്നത്. തുടർച്ചയായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് :രാഹുൽ സഖ്യം ഇംഗ്ലണ്ട് ബൗളിംഗ് നിരക്ക് മുൻപിൽ ഉറച്ച് നിന്നപ്പോൾ നായകൻ ജോ റൂട്ടിന് മറ്റുള്ള ചില ബൗളിംഗ് ഓപ്ഷൻ അടക്കം പരീക്ഷിക്കേണ്ടി വന്നു. ഒന്നാം വിക്കറ്റിൽ 126 റൺസിന്റെ വമ്പൻ റെക്കോർഡ് പാർട്ണർഷിപ്പ് പടുത്തുയർത്തിയാണ് ഓപ്പണർ രോഹിത് ശർമ മനോഹരമായ ആ ഒരു അൻഡേഴ്സൺ ഇൻസ്വിങറിൽ വീണത്.
എന്നാൽ ലോർഡ്‌സിലെ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അപൂർവ്വമായഅനേകം റെക്കോർഡുകൾ നേടിയാണ് രോഹിത് തന്റെ വിക്കറ്റ് കൂടി നഷ്ടമാക്കിയത്.145 പന്തിൽ നിന്നും 11 ഫോറും ഒരു സിക്സ് അടക്കം 83 റൺസാണ് രോഹിത് സ്വന്തമാക്കിയത്. ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇപ്രകാരം തിരിച്ചടി ഒരിക്കൽ പോലും ഇംഗ്ലണ്ട് ബൗളിംഗ് നിരയും ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല.1952ന് ശേഷം ആദ്യമായി ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ലോർഡ്സിൽ ഇന്ത്യക്കായി 50 റൺസിൽ അധികം ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്ത ആദ്യ ഓപ്പണിങ് ജോഡിയായി രോഹിത് :രാഹുൽ സഖ്യം മാറി ലോർഡ്‌സ് ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ഉയർന്ന നാലാം ഓപ്പണിങ് കൂട്ടുകെട്ടാണിത്
അതേസമയം മറ്റൊരു അത്യപൂർവമായ നേട്ടവും രോഹിത് :രാഹുൽ ജോഡിക്ക് സ്വന്തമാക്കുവാൻ കഴിഞ്ഞു. ടെസ്റ്റ്, ഏകദിന, ടി :20 ഫോർമാറ്റുകളിൽ എല്ലാം സെഞ്ച്വറി കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റിൽ നേടിയ രണ്ടാം ഇന്ത്യൻ ഓപ്പണിങ് ജോഡിയായി ഇവർ മാറി. മുൻപ് സെവാഗ് :ഗംഭീർ ഓപ്പണിങ് കോംബോ ഈ നേട്ടത്തിൽ എത്തിയിരുന്നു.കൂടാതെ ടെസ്റ്റ് ക്രിക്കറ്റ്റിലേക്കുള്ള തിരിച്ചുവരവ് മികച്ചതാക്കി മാറ്റുവാൻ രാഹുലിന് കഴിഞ്ഞപ്പോൾ 1959ന് ശേഷം ഇപ്പോൾ ലോർഡ്‌സിൽ ആദ്യ ദിനം ഫിഫ്റ്റി പ്ലസ് സ്കോർ നേടുന്ന ആദ്യ ഓപ്പണറായി മാറാൻ രോഹിത്തിന് സാധിച്ചു.